കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമെല്ലാമാണ് ദിമിത്രിയോസ്, നാല് ഗോളുകളിലും പങ്കാളിയായി അവിശ്വസനീയ പ്രകടനം | Dimitrios
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചു നാല് ഗോളുകൾ നേടിയ വിജയത്തിൽ താരമായത് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് തന്നെയാണ്. കഴിഞ്ഞ രണ്ടു സീസണുകളായി ടീമിനൊപ്പമുള്ള താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്നലെ ഗോവക്കെതിരെ കണ്ടത്. ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ നേടിയപ്പോൾ നാല് ഗോളുകൾക്ക് പിന്നിലും ദിമിത്രിയോസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡൈസുകെ സകായി നേടിയ ആദ്യത്തെ ഗോളിനു കാരണമായ ഫ്രീകിക്ക് […]