കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച ഫോമിനെ സൂപ്പർകപ്പ് തകർത്തു കളഞ്ഞതെങ്ങിനെ, ടൂർണമെന്റ് ഫോർമാറ്റ് മാറ്റണമെന്ന് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഒന്നായ സൂപ്പർ കപ്പ് നടത്തുന്ന രീതിയെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. അതിനു പുറമെ ഏഷ്യൻ കപ്പ് മത്സരങ്ങൾ ഐഎസ്എൽ സീസണിന്റെ ഇടയിൽ നടന്നത് ഐഎസ്എൽ മത്സരങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും അതിന്റെ തീവ്രത കുറഞ്ഞുവെന്നും ഇവാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഐഎസ്എൽ സീസണിനു ശേഷം നടത്തിയ സൂപ്പർ കപ്പ് ടൂർണമെന്റ് ഇത്തവണ സീസണിനിടയിൽ വെച്ചാണ് നടത്തിയതെന്ന് ഇവാൻ പറയുന്നു. ടൂർണമെന്റ് ഒരു മാസം ഒരു സ്ഥലത്ത് വെച്ച് നടത്തുന്നതിന് […]

ലോകകപ്പ് സ്വന്തമാക്കുക ലക്‌ഷ്യം, ദേശീയടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഗ്വാർഡിയോള | Pep Guardiola

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് പെപ് ഗ്വാർഡിയോള. ആക്രമണത്തിന് ഊന്നൽ കൊടുത്ത് മനോഹരമായ ഫുട്ബോൾ കളിക്കുന്നതിനു പ്രാധാന്യം നൽകുന്നതിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിയുന്നു. ഇതുവരെ പരിശീലിപ്പിച്ച ബാഴ്‌സലോണ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകൾക്കൊപ്പമെല്ലാം വമ്പൻ നേട്ടങ്ങളാണ് ഗ്വാർഡിയോള സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ഗ്വാർഡിയോള കഴിഞ്ഞ സീസണിൽ അവരെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയും ഗ്വാർഡിയോളയും തമ്മിലുള്ള കരാർ 2025ൽ അവസാനിക്കാൻ പോവുകയാണ്. കരാർ അതിനു […]

ആരാധകർ കൈവിട്ടു തുടങ്ങിയെന്നു മനസിലായി, പ്രധാന താരങ്ങളെ ഒന്നൊന്നായി ബ്ലാസ്റ്റേഴ്‌സ് നേതൃത്വം കളത്തിലിറക്കുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചതു മുതൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ മാത്രമാണ് ലഭിച്ചത്. സൂപ്പർകപ്പിൽ തുടങ്ങിയ ടീമിന്റെ മോശപ്പെട്ട പ്രകടനം ഐഎസ്എൽ ആരംഭിച്ചപ്പോഴും തുടർന്നു. രണ്ടു ടൂർണമെന്റുകളിലുമായി അവസാനം നടന്ന അഞ്ചു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയതോടെ ടീമിലുള്ള പ്രതീക്ഷകൾ ഇല്ലാതായിത്തുടങ്ങിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം തുടരുന്നതിനാൽ ആരാധകപിന്തുണയിലും കാര്യമായ ഇടിവ് സംഭവിക്കുന്നുണ്ട്. തോൽവികൾ കാണാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനു വരുന്നില്ലെന്നാണ് കഴിഞ്ഞ കളിക്ക് ശേഷം ആരാധകരിൽ പലരും പറയുന്നത്. അതുകൊണ്ടു […]

ലയണൽ മെസിയുടെ പാത പിന്തുടർന്ന് ടോണി ക്രൂസ്, നേടാൻ ഇനിയൊരു കിരീടം കൂടി ബാക്കിയാണ് | Toni Kroos

അമ്പരപ്പിക്കുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഫുട്ബോൾ താരമാണ് ടോണി ക്രൂസ്. ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ് എന്നിവർക്കൊപ്പം ക്ലബ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരം അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ജർമൻ ദേശീയ ടീമിനൊപ്പം ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള ടോണി ക്രൂസ് ഇനി നേടാൻ ബാക്കിയുള്ള ഒരു പ്രധാന കിരീടം യൂറോ കപ്പാണ്. 2024 യൂറോ കപ്പ് ജർമനിയിൽ വെച്ച് നടക്കുമ്പോൾ ആരാധകർക്ക് സന്തോഷിക്കാൻ വക നൽകി ടോണി ക്രൂസ് തന്റെ വിരമിക്കൽ തീരുമാനം പിൻവലിച്ചിട്ടുണ്ട്. […]

വമ്പൻ താരങ്ങളെ വീഴ്ത്തിയ ലയണൽ മെസി മാജിക്ക്, അമേരിക്ക കീഴടക്കി അർജന്റീന താരം | Lionel Messi

ഖത്തർ ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയതോടെ ലയണൽ മെസി ലോകത്തിന്റെ നിറുകയിൽ എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് യാതൊരു സംശയവും ഇല്ലാത്ത രീതിയിലേക്ക് ഉയരാൻ മെസിക്ക് കഴിഞ്ഞു. പെലെ, മറഡോണ എന്നീ മഹാരഥന്മാർക്കൊപ്പമാണ് ലയണൽ മെസിയെന്ന് പലരും വാഴ്ത്തുകയും ചെയ്‌തു. ലോകകപ്പ് നേട്ടത്തോടെ ലോകം മുഴുവൻ ലയണൽ മെസിയെ വാഴ്ത്താൻ തുടങ്ങിയതിനു പിന്നാലെയാണ് താരം യൂറോപ്പ് വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. ഇത് അമേരിക്കൻ ലീഗിന് നൽകിയ ശ്രദ്ധയും പ്രസക്തിയും ചെറുതല്ല. […]

എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയും അവസരമുണ്ട്, ഉറപ്പാക്കേണ്ടത് ചില കാര്യങ്ങൾ മാത്രം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ കിരീടം നേടാൻ സാധ്യതയുള്ള ടീമായി കരുതിയിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ തകർന്നടിയുകയാണ്. രണ്ടാം പകുതിയിൽ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. എന്നാൽ ഈ തോൽവികളുടെ ഇടയിലും ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടെന്നതാണ് സത്യം. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും മികച്ച ടീമായ എഫ്‌സി ഗോവയെ നോർത്ത് […]

അങ്ങിനെയൊരു ഗോൾ ലയണൽ മെസി ഒരുപാട് ആഗ്രഹിക്കുന്നുണ്ടോ, വീണ്ടും ശ്രമം നടത്തി അർജന്റീന താരം | Lionel Messi

പുതിയ എംഎൽഎസ് സീസണിലെ ആദ്യത്തെ മത്സരത്തിൽ തന്നെ ഇന്റർ മിയാമി മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ പതിനാലു തവണയും എംഎൽഎസിലെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയിട്ടില്ലാത്ത സാൾട്ട് ലേക്ക് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു വിട്ടാണ് ഇന്റർ മിയാമി പുതിയ സീസണിന് തുടക്കമിട്ടത്. മത്സരത്തിൽ ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് അസിസ്റ്റ് നൽകിയ താരം ടീമിന്റെ മുഴുവൻ മുന്നേറ്റങ്ങളിലും നിർണായകമായ സംഭാവന ചെയ്‌തു. ഗോൾ നേടുന്നതിന്റെ തൊട്ടരികിൽ പല തവണ താരം […]

ഇത് ലയണൽ മെസിക്ക് മാത്രം കഴിയുന്നത്, വീണു കിടക്കുന്ന എതിരാളിയെ ഡ്രിബിൾ ചെയ്‌ത്‌ അർജന്റീന താരം | Lionel Messi

പ്രീ സീസൺ മത്സരങ്ങളിൽ വളരെ ദയനീയമായ പ്രകടനം നടത്തിയ ഇന്റർ മിയാമി എംഎൽഎസ് സീസണിലെ ആദ്യത്തെ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തുകയും വിജയം സ്വന്തമാക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. എംഎൽഎസ് പുതിയ സീസണിലെ ആദ്യത്തെ മത്സരമായിരുന്നു നടന്നത്. മത്സരത്തിൽ ലയണൽ മെസി തന്നെയാണ് മികച്ച പ്രകടനം നടത്തിയത്. ഇന്റർ മിയാമിയുടെ മുന്നേറ്റങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച താരം ഒരു ഗോളിന് അസിസ്റ്റ് നൽകുകയും മറ്റൊരു ഗോളിന് […]

മെസിയുടെ ഗംഭീര പ്രകടനത്തോടെ എംഎൽഎസ് സീസണിനു തുടക്കം, മികച്ച വിജയം നേടി ഇന്റർ മിയാമി | Lionel Messi

അമേരിക്കൻ ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കം കുറിച്ചപ്പോൾ മികച്ച പ്രകടനവുമായി ലയണൽ മെസിയും ഇന്റർ മിയാമിയും. കഴിഞ്ഞ സീസണിൽ ലീഗിൽ അവസാന സ്ഥാനങ്ങളിൽ ഒതുങ്ങേണ്ടി വന്ന ഇന്റർ മിയാമി ഇന്ത്യൻ സമയം ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സാൾക്ക് ലേക്കിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇന്റർ മിയാമിക്ക് വേണ്ടി മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തിയത്. മുപ്പത്തിയൊമ്പതാം മിനുട്ടിൽ റോബർട്ട് ടെയ്‌ലർ നേടിയ ഗോളിലാണ് ഇന്റർ മിയാമി മത്സരത്തിൽ മുന്നിലെത്തുന്നത്. ഈ ഗോളിന് […]

റെക്കോർഡുകൾ തകർത്തെറിയുന്ന തുക ധാരണയായി, എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ | Kylian Mbappe

ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും ഇതുവരെ അത് യാഥാർഥ്യമായിട്ടില്ല. രണ്ടു തവണ റയൽ മാഡ്രിഡ് താരത്തിനായി രംഗത്തു വന്നിട്ടുണ്ടെങ്കിലും രണ്ടു തവണയും ട്രാൻസ്‌ഫർ നടന്നില്ല. ഒരിക്കൽ പിഎസ്‌ജി താരത്തെ വിട്ടുകൊടുക്കാനില്ലെന്ന് തീരുമാനിച്ചപ്പോൾ ഒരിക്കൽ എംബാപ്പെ ഫ്രഞ്ച് ക്ലബുമായി പുതിയ കരാർ ഒപ്പിടുകയായിരുന്നു. എന്നാൽ ഈ സീസൺ കഴിയുന്നതോടെ ഈ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനമാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിഎസ്‌ജി കരാർ അവസാനിക്കാൻ ഏതാനും മാസങ്ങൾ […]