ഡിസംബർ മുതൽ പുറത്തിരുന്നിട്ടും അഡ്രിയാൻ ലൂണ മുന്നിൽ തന്നെ, യുറുഗ്വായ് താരത്തിന്റെ സാന്നിധ്യം വിലമതിക്കാനാവാത്തത് | ISL
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസിൽ തീ കോരിയിട്ടാണ് കഴിഞ്ഞ ഡിസംബറിൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് തയ്യാറെടുക്കുന്ന സമയത്ത് പരിക്കേറ്റ താരം ഉടനെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനായ ലൂണ സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന പ്രഖ്യാപനം വരികയുണ്ടായി. അഡ്രിയാൻ ലൂണ പുറത്തായതിന് ശേഷം നടന്ന മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയെങ്കിലും സൂപ്പർ കപ്പ് മുതലിങ്ങോട്ട് ടീമിന്റെ പതനം ആരംഭിച്ചു. സൂപ്പർ കപ്പിലെ അവസാനത്തെ രണ്ടു മത്സരങ്ങളിലും അതിനു […]