അവസാന മിനിറ്റുകളിലെ ഗോളുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കിരീടം വിട്ടുകൊടുക്കാനില്ലെന്നുറപ്പിച്ച് ഗോകുലം കേരള | Gokulam Kerala
ഐ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്ന് നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള കീഴടക്കിയത്. ഇതോടെ ഐ ലീഗ് കിരീടപ്പോരാട്ടത്തിൽ സജീവമായി നിലനിൽക്കാൻ കഴിഞ്ഞ ഗോകുലം കേരള നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. തുറന്ന സ്റ്റേഡിയമായ നാംദാരിയിൽ കനത്ത കാറ്റിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് ഗോകുലം കേരള വിജയം സ്വന്തമാക്കിയത്. ഐ ലീഗിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ വിജയവുമായെത്തിയ ഗോകുലം കേരളക്കായിരുന്നു […]