ലയണൽ മെസിയും നെയ്‌മറും വീണ്ടുമൊരുമിക്കുമോ, ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ മെസി ക്ഷണിച്ചിട്ടുണ്ടെന്ന് ബ്രസീലിയൻ താരം | Neymar
ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റനിര കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ബാഴ്‌സലോണയിലെ എംഎസ്എൻ ത്രയം. ലയണൽ മെസിയും ലൂയിസ് സുവാരസും നെയ്‌മറും ഒരുമിച്ച് കളിച്ച മുന്നേറ്റനിര സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി. കളിക്കളത്തിനകത്തും പുറത്തുമെല്ലാം ഈ മൂന്നു താരങ്ങളും വളരെയധികം സൗഹൃദം പുലർത്തിയിരുന്നത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നെയ്‌മർ അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ടതോടെ ലയണൽ മെസിയും സുവാരസും ബാഴ്‌സലോണയിൽ ഒരുമിച്ച് തുടർന്നു. അതിനു ശേഷം സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുകയും പിന്നീട് യൂറോപ്പ് വിടുകയും ചെയ്‌തു. അതിനു ശേഷം […]