മെസിയെ ഓർമിപ്പിക്കുന്ന ഗോളിൽ റയൽ മാഡ്രിഡിനു വിജയം, റഫറിമാർ നൽകിയ വിജയമെന്ന് ആരോപണം | Real Madrid
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നലെ ആരംഭിച്ചപ്പോൾ ജർമൻ ക്ലബായ ആർബി ലീപ്‌സിഗിനെതിരെ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി. ലീപ്‌സിഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ബ്രഹിം ഡയസാണ് റയൽ മാഡ്രിഡിന്റെ വിജയഗോൾ രണ്ടാം പകുതിയിൽ നേടിയത്. അവിശ്വസനീയമായ ഒരു ഗോളാണ് ബ്രഹിം ഡയസ് റയൽ മാഡ്രിഡിന് വിജയം നൽകാൻ നേടിയത്. വിങ്ങിൽ നിന്നും മുന്നേറി വന്ന താരം ഏതാനും ലീപ്‌സിഗ് പ്രതിരോധതാരങ്ങളെ മറികടന്നതിനു ശേഷം […]