ഫെഡോർ ഷെർണിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതയേറുന്നു, എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആശങ്കപ്പെടേണ്ട കാര്യമില്ല | Fedor Cernych
അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരമാണ് ഫെഡോർ ഷെർണിച്ച്. യൂറോപ്പിലെ വമ്പൻ ടീമുകൾക്കെതിരെ കളിച്ചു പരിചയമുള്ള ലിത്വാനിയൻ താരത്തിന്റെ വരവിനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തോടെയാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽ താരം ടീമിനായി അരങ്ങേറ്റം നടത്തുകയും ചെയ്‌തു. എന്നാൽ ലിത്വാനിയൻ താരം സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുണ്ടെന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിരാശയുണ്ടാക്കിയ കാര്യമാണ്. അടുത്ത മാസം ലിത്വാനിയക്ക് യുവേഫ നേഷൻസ് ലീഗിന്റെ പ്ലേ ഓഫ് മത്സരം […]