യഥാർത്ഥ നായകന്മാർ ഇങ്ങിനെയല്ല, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഉന്നം വെച്ച് ഇവാന്റെ വിമർശനം | Ivan Vukomanovic
കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ഉന്നം വെച്ച് ഇവാൻ വുകോമനോവിച്ചിന്റെ വിമർശനം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിലൂടെയാണ് ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഒരു താരത്തെ വിമർശിച്ചത്. എന്നാൽ ഏതാണ് താരമെന്നോ എന്താണ് വിമർശനത്തിന് കാരണമായ സംഭവമെന്നോ അദ്ദേഹം യാതൊരു തരത്തിലും സൂചിപ്പിച്ചിട്ടില്ല. “ഒരു പിഴവിനു പിന്നാലെ മറ്റുള്ള താരങ്ങളെ വിമർശിക്കുകയും അവരോട് രോഷം കൊള്ളുകയും ചെയ്യുന്നവർ യഥാർത്ഥ നായകന്മാരല്ല. യഥാർത്ഥ നായകൻമാർ മറ്റുള്ളവർ പിഴവുകൾ വരുത്തുമെന്ന് നേരത്തെ തന്നെ കാണുന്നവരാകും.” ഇതാണ് ഇവാൻ വുകോമനോവിച്ച് പോസ്റ്റ് […]