മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചോടിഞ്ചു പോരാട്ടം, ജർമൻ മഞ്ഞക്കടലിനു കേരളത്തിന്റെ മഞ്ഞപ്പടയുടെ വെല്ലുവിളി
ഫുട്ബോളുമായി ബന്ധപ്പെട്ട ഇൻഫ്ളുവൻസറായ ഫിയാഗോ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ലോകത്തിലെ മികച്ച ഫൻബേസുള്ള ഫുട്ബോൾ ക്ലബ് ഏതാണെന്നു കണ്ടുപിടിക്കാനുള്ള മത്സരം നടത്താനാരംഭിച്ചത്. ട്വിറ്ററിലെ ഫാൻസ് പോളിലൂടെയാണ് ടൂർണമെന്റ് മാതൃകയിൽ ഈ മത്സരം നടക്കുന്നത്. ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയത് ജർമനിയിലെ പ്രമുഖ ടീമുകളിൽ ഒന്നായ ബൊറൂസിയ ഡോർട്ട്മുണ്ടും കേരള ബ്ലാസ്റ്റേഴ്‌സുമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ജർമൻ ക്ലബ് അനായാസം തോൽപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പോളിംഗ് ആരംഭിച്ചപ്പോൾ അതല്ല സ്ഥിതി. പോളിങ്ങിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ചെങ്കിലും പിന്നീട് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ […]