ഇതുപോലെയൊരു വിമർശനം നടത്താൻ സ്റ്റിമാച്ചിന് എന്തു യോഗ്യതയാണുള്ളത്, കടുത്ത പ്രതിഷേധവുമായി ആരാധകർ | Igor Stimac

ഏഷ്യൻ കപ്പിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ പുറത്താകൽ ആരാധകർക്ക് വലിയ നിരാശ നൽകിയ ഒന്നായിരുന്നു. കഴിഞ്ഞ വർഷം മൂന്നു കിരീടങ്ങൾ നേടി പ്രതീക്ഷ നൽകിയ ടീമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ ദയനീയമായി പുറത്തായത്. അതോടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ഏഷ്യൻ കപ്പിൽ നിന്നുള്ള ടീമിന്റെ പുറത്താകലിനു നൽകിയ ന്യായം അംഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യൻ സൂപ്പർ ലീഗ് […]

കട്ടൗട്ടിലെ മെസിയുടെ തല അടിച്ചു തെറിപ്പിച്ചു, ടീമിനെ കൂക്കിവിളിച്ചു; ഇന്റർ മിയാമിക്കെതിരെ വലിയ പ്രതിഷേധം | Lionel Messi

പ്രീ സീസൺ സൗഹൃദമത്സരത്തിനായി ഹോങ്കോങ്ങിൽ എത്തിയ ഇന്റർ മിയാമി കഴിഞ്ഞ ദിവസം ഹോങ്‌കോങ് ടീമിനെതിരെ മത്സരം കളിക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്‌തിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. ഇതുവരെ ആറു പ്രീ സീസൺ മത്സരങ്ങൾ കളിച്ച ഇന്റർ മിയാമി അതിൽ ആദ്യത്തെ വിജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിൽ ഇന്റർ മിയാമിക്കെതിരെ കടുത്ത പ്രതിഷേധമാണ് ആരാധകർ ഉയർത്തിയത്. ഏതാണ്ട് നാൽപത്തിനായിരത്തോളം ആരാധകർ മത്സരം കാണാനായി എത്തിയിരുന്നെങ്കിലും ലയണൽ മെസി ഒരു മിനുട്ട് […]

ഡി മരിയക്ക് വായടപ്പിക്കുന്ന മറുപടി നൽകി ഗർനാച്ചോ, വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ സെലിബ്രെഷനുമായി താരം | Garnacho

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സെൻസേഷനായ ഗർനാച്ചോ തന്റെ ദേശീയ ടീമായി അർജന്റീനയെ തിരഞ്ഞെടുത്തെങ്കിലും താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്ന് പല തവണ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. മത്സരങ്ങളിൽ ഗോൾ നേടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സെലിബ്രെഷൻ അനുകരിച്ച് ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടുതൽ തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഏതാനും ദിവസങ്ങൾക്ക് മുൻപ് അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ അലസാന്ദ്രോ ഗർനാച്ചോക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു ഉപദേശം നൽകിയിരുന്നു. താനായിരുന്നെങ്കിൽ ഒരിക്കലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രെഷൻ അനുകരിക്കില്ലെന്നും അർജന്റീന […]

കഴിഞ്ഞ സീസണുകൾ ആവർത്തിക്കുമോ, ഇവാനു കീഴിൽ ഐഎസ്എൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഫോം ആശങ്കപ്പെടുത്തുന്നത് | Kerala Blasters

ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ആദ്യപകുതി അവസാനിക്കുമ്പോൾ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സാണ് ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ മുന്നിലെത്തിയതിനു ശേഷം നാല് മിനുട്ടിൽ രണ്ടു ഗോളുകൾ വഴങ്ങി തോൽവിയേറ്റു വാങ്ങിയത്. മത്സരത്തിന് ശേഷം ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സംസാരിച്ചിരുന്നു. ഇതുവരെ ഫുൾ ഫിറ്റ്നസിൽ മുഴുവൻ താരങ്ങളെയും ലഭ്യമായ ഒരു സ്‌ക്വാഡ് തനിക്ക് ലഭിച്ചിട്ടില്ലെന്നത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം […]

സാവിക്ക് പകരക്കാരൻ ആരാകുമെന്ന സൂചനകൾ നൽകി ലപോർട്ട, സമ്മറിൽ രണ്ടു വമ്പൻ സൈനിംഗുകൾ ഉണ്ടാകും | Barcelona

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയും ലീഗിലും യൂറോപ്പിലും ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ബാഴ്‌സലോണ ടീമിൽ നിന്നും പരിശീലകനായ സാവി ഈ സീസണിനു ശേഷം വിട പറയുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ പുതിയ പരിശീലകനായി ആരെത്തുമെന്ന കാര്യത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പ്രസിഡന്റായ ലപോർട്ട ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുകയുണ്ടായി. നിലവിൽ ബാഴ്‌സലോണയുടെ യൂത്ത് ടീമിനെ പരിശീലിപ്പിക്കുന്ന മെക്‌സിക്കൻ താരമായ റാഫേൽ മാർക്വസിനെ ബാഴ്‌സലോണ പരിഗണിക്കുന്നുണ്ടെന്നും എന്നാൽ അതിനു […]

മത്സരത്തിൽ തോറ്റെങ്കിലും ഇക്കാര്യങ്ങൾ കാണാതെ പോകരുത്, ടീമിന്റെ പോസിറ്റിവ് വശങ്ങളെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഒഡിഷ എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയെങ്കിലും ടീമിനു പോസിറ്റിവായി കരുതാവുന്ന പല കാര്യങ്ങളുമുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നാല് മിനുട്ടിൽ രണ്ടു ഗോളുകൾ വഴങ്ങിയാണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. “മത്‌സരം തോറ്റതിൽ വളരെയധികം സങ്കടമുണ്ട്. ചെറിയ കാര്യങ്ങൾ, ചെറിയ പിഴവുകളെല്ലാം ഒഡിഷ എഫ്‌സിയെ പോലെയൊരു ടീമിനെതിരെയുള്ള മത്സരങ്ങളിൽ വലിയ വ്യത്യാസം സൃഷ്‌ടിക്കും. ഒഡിഷ എഫ്‌സിയുടെ നിലവാരമില്ലാത്ത ചില ടീമുകൾക്കെതിരെ […]

ഒഡിഷയുടെ അവസ്ഥയല്ല കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്, തോൽവിയുടെ കാരണം പറഞ്ഞ് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ പകുതി അവസാനിച്ചപ്പോൾ മികച്ച പ്രകടനവുമായി ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരത്തിൽ അവർ തോൽവി വഴങ്ങി. ഒഡിഷക്കെതിരെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തി ഒരു ഗോളിന് ലീഡ് ചെയ്‌തതിനു ശേഷമാണ് രണ്ടാം പകുതിയിൽ ടീം രണ്ടു ഗോൾ വഴങ്ങി പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ഇവാൻ വുകോമനോവിച്ചിനുള്ളത്. ടീം മികച്ച രീതിയിൽ പ്രെസ് ചെയ്‌തുവെന്നും […]

ലോബറോയുടെ മറുതന്ത്രങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സിനു മറുപടിയുണ്ടായില്ല, ഒഡിഷയിൽ വീണ് കൊമ്പന്മാർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരത്തിൽ ഒഡിഷയുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തി ഒരു ഗോൾ നേടിയതിനു ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. രണ്ടാം പകുതിയിൽ ലോബറോയുടെ തന്ത്രങ്ങൾക്ക് മറുപടി ഇല്ലാതിരുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്ക് കാരണം. ജാഹുവിനെ കേന്ദ്രീകരിച്ച് പിന്നിൽ നിന്നും മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനുള്ള ഒഡിഷയുടെ പദ്ധതിയെ കടുത്ത പ്രെസിങ് ഉപയോഗിച്ച് തുടക്കത്തിൽ തന്നെ തടഞ്ഞു പ്രത്യാക്രമണം സംഘടിപ്പിക്കുക എന്നതിനാണ് […]

തന്റെ തീരുമാനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഡി മരിയ, ലയണൽ മെസിയിൽ പ്രതീക്ഷയോടെ ആരാധകർ | Di Maria

ഒരുപാട് തിരിച്ചടികൾ നിരവധി തവണ നേരിട്ടതിനു ശേഷം ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ലോകത്തിന്റെ നെറുകയിൽ എത്തിയ വർഷമായിരുന്നു 2022. ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ കിരീടം ചൂടിയ അവർ അതിനു ശേഷം വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ചാമ്പ്യന്മാരായി ടീമിനൊപ്പം കളിക്കാൻ ടീമിനൊപ്പം തുടരുകയായിരുന്നു. വരുന്ന ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ഈ രണ്ടു താരങ്ങളും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ടീമിനൊപ്പം മറ്റൊരു കിരീടം കൂടി നേടാൻ ഈ താരങ്ങൾക്കുള്ള സുവർണാവസരമാണ് വരാനിരിക്കുന്ന കോപ്പ അമേരിക്ക. […]

ഐഎസ്എല്ലിന്റെ നിലവാരം തകരാൻ പോവുകയാണ്, ഇന്ത്യൻ ഫുട്ബോളിന് ശക്തമായ മുന്നറിയിപ്പു നൽകി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

പുതിയ പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ വളരെയധികം പുറകോട്ടു പോകുന്നുവെന്നും അത് ഐഎസ്എല്ലിന്റെയും ദേശീയ ടീമിന്റെയും നിലവാരത്തെ ഇല്ലാതാക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. “ഐഎസ്എല്ലിലെയും ഇന്ത്യൻ ഫുട്ബോളിലെയും ടീമുകൾ യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് തുടർന്നു പോരുന്നില്ല, അതിന്റെ പ്രത്യാഘാതം വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ നമുക്ക് മുന്നിൽ തെളിഞ്ഞു കാണാൻ തുടങ്ങും. ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷം കൊണ്ടെങ്കിലും. പുതിയ താരങ്ങളെ കൃത്യമായി […]