പന്ത്രണ്ടു വർഷത്തിനു ശേഷം ഈസ്റ്റ് ബംഗാളിന് ആദ്യകിരീടം, കേരള ബ്ലാസ്റ്റേഴ്‌സ് മനസിലാക്കേണ്ട ചിലതുണ്ട് | Kerala Blasters

കലിംഗ സൂപ്പർ കപ്പിൽ ഒഡിഷ എഫ്‌സിയും ഈസ്റ്റ് ബംഗാളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ആവേശകരമായ ഒന്നായിരുന്നു. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡീഷയെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ കിരീടം സ്വന്തമാക്കി. പന്ത്രണ്ടു വർഷത്തിനിടെ ഈസ്റ്റ് ബംഗാൾ നേടുന്ന ആദ്യത്തെ കിരീടമായിരുന്നു കലിംഗ സൂപ്പർകപ്പ്. സൂപ്പർകപ്പ് കിരീടം നേടിയതോടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ സെക്കൻഡ് ടയറിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടുണ്ട്. ഇതിനു മുൻപ് 2015ലാണ് അവർ […]

ബ്ലാസ്റ്റേഴ്‌സ് ക്യാംപിൽ പെപ്രയുടെ പകരക്കാരനെത്തി,സീസണിന്റെ രണ്ടാം പകുതിക്ക് തയ്യാറെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാമത്തെ പകുതി ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ടീമിന്റെ പ്രധാനതാരമായ ക്വാമേ പെപ്ര പരിക്കേറ്റു പുറത്തായത്. കലിംഗ സൂപ്പർ കപ്പിനു പിന്നാലെയാണ് പെപ്രക്കു പരിക്കേറ്റത്. താരത്തിന് സീസൺ മുഴുവൻ നഷ്‌ടമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. പെപ്ര പരിക്കേറ്റു പുറത്തു പോയതോടെ അതിനു പകരക്കാരനായി സീസണിന്റെ തുടക്കത്തിൽ ലോണിൽ ഗോകുലം കേരളയിലേക്ക് ചേക്കേറിയ നൈജീരിയൻ യുവതാരമായ ഇമ്മാനുവൽ ജസ്റ്റിനെ ടീമിലേക്ക് തിരിച്ചു വിളിക്കാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരുന്നു. ഇരുപതുകാരനായ […]

പെപ്രയുടെ പരിക്കിന്റെ നിരാശകൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം, ലൂണയുടെ പകരക്കാരനായ യൂറോപ്യൻ താരം കൊച്ചിയിലെത്തി | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ തിരിച്ചടി നൽകിയാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരിൽ ഒരാളായ ഘാന താരം ക്വാമേ പേപ്ര പരിക്കേറ്റു പുറത്തു പോയത്. കലിംഗ സൂപ്പർകപ്പിനിടെ പരിക്കേറ്റ താരത്തിന് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫോമിലേക്ക് വന്ന താരത്തിന്റെ അഭാവം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നുറപ്പാണ്. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് പുതിയൊരു ഊർജ്ജം നൽകി അഡ്രിയാൻ ലൂണക്ക് പകരക്കാരനായി സ്വന്തമാക്കിയ ഫെഡോർ സെർനിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിട്ടുണ്ട്. ലിത്വാനിയ […]

പെപ്ര ഈ സീസണിൽ കളിക്കില്ല, പകരക്കാരനായി വിദേശതാരത്തെ തിരിച്ചുവിളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയായി വിദേശതാരമായ ക്വാമേ പെപ്രയുടെ പരിക്ക്. കലിംഗ സൂപ്പർകപ്പിനിടെ പരിക്കേറ്റ താരത്തിന് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ അവസരത്തിൽ താരത്തിന് പകരക്കാരനെ തിരിച്ചു വിളിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. നിലവിൽ ഗോകുലം കേരളയിൽ കളിച്ചു കൊണ്ടിരിക്കുന്ന നൈജീരിയൻ താരമായ ഇമ്മാനുവൽ ജസ്റ്റിനെയാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വിളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്ന താരം അതിനു പിന്നാലെ […]

കേരളത്തിലെ ഫുട്ബോൾ അന്നും ഇന്നും അതിഗംഭീരമാണ്, ഇന്ത്യൻ ഫുട്ബോളിലേക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കല്യാൺ ചൗബേ | Kerala

ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ സംഭാവന നൽകാൻ കേരളം ശ്രമിക്കണമെന്നും അതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കാൻ ശ്രമം നടത്തണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ. മുപ്പതു വർഷങ്ങൾക്കു മുൻപും ഇപ്പോഴും കേരളത്തിലെ ഫുട്ബോൾ സംസ്‌കാരം വളരെ മികച്ചതാണെന്നും അതുകൊണ്ടു തന്നെ ഒരുപാട് സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. “ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ കേരളത്തിന്റെ സ്ഥിതി അവിശ്വസനീയമായ ഒന്നാണ്. തൊണ്ണൂറുകളിൽ ഒരു ഗോൾകീപ്പറായി നിരവധി ടീമുകൾക്കൊപ്പം കേരളത്തിലേക്ക് വന്നിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇപ്പോൾ വീണ്ടും […]

കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യത്തെ മത്സരം തന്നെ കടുപ്പമാകും, ഐഎസ്എൽ രണ്ടാം ഘട്ടം ആരംഭിക്കുന്ന തീയതി പുറത്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം ഘട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഡിസംബറിൽ നിർത്തിവെച്ച ടൂർണമെന്റ് സൂപ്പർ കപ്പ് മത്സരങ്ങൾ കാരണമാണ് വീണ്ടും ആരംഭിക്കാൻ വൈകുന്നത്. എന്നാൽ ഐഎസ്എൽ രണ്ടാം ഘട്ടം എന്നാണു ആരംഭിക്കുകയെന്ന കാര്യത്തിൽ തീരുമാനം വന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ജനുവരി മുപ്പത്തിയൊന്നിന് തന്നെ ഐഎസ്എൽ രണ്ടാം ഘട്ട മത്സരങ്ങൾ ആരംഭിക്കും. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡെർബി രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരങ്ങളിലൊന്നാണ്. […]

അർജന്റീനയോട് ഒരിക്കലും ഗുഡ് ബൈ പറഞ്ഞിട്ടില്ല, അമരത്ത് താൻ തന്നെയുണ്ടാകുമെന്ന് വ്യക്തമാക്കി സ്‌കലോണി | Lionel Scaloni

അർജന്റീന പരിശീലകസ്ഥാനത്ത് താൻ തന്നെ തുടരുമെന്ന് വ്യക്തമാക്കി ലയണൽ സ്‌കലോണി. നവംബറിൽ ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളിൽ ആരാധകർക്ക് ഉണ്ടായിരുന്ന ആശങ്കകൾക്കാണ് ഇതോടെ അവസാനമായത്. ആ മത്സരത്തിന് ശേഷം ഇന്നുവരെ സ്‌കലോണി അർജന്റീന പരിശീലകസ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയതിനു ശേഷം സ്‌കലോണി പറഞ്ഞത് അർജന്റീനയെ നയിക്കാൻ കൂടുതൽ ഊർജ്ജസ്വലനായ ആരെങ്കിലും വേണമെന്നാണ്. അതിനു പുറമെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം അദ്ദേഹം ചിത്രമെടുത്ത് സോഷ്യൽ […]

ഫിഫ നിലവാരത്തിൽ കേരളത്തിൽ എട്ടു സ്റ്റേഡിയങ്ങൾ വരുമെന്നുറപ്പായി, ഓരോ സ്റ്റേഡിയത്തിലും ഇരുപതിനായിരം പേർക്കിരിക്കാം | Kerala

കഴിഞ്ഞ ദിവസം നടന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റിൽ കേരളത്തിൽ എട്ടു സ്റ്റേഡിയങ്ങൾ നിർമിക്കാൻ എണ്ണൂറു കോടി രൂപയുടെ നിക്ഷേപം വന്നത് വാർത്തകളിൽ നിറഞ്ഞു നിന്ന കാര്യമായിരുന്നു. എന്നാൽ ഇലക്ഷൻ അടുത്തതിനാൽ വോട്ടു നേടുന്നതിനു വേണ്ടിയുള്ള വാഗ്‌ദാനം മാത്രമായി അതിനെ പലരും വിലയിരുത്തി. ഇതിനു മുൻപ് പ്രഖ്യാപിച്ച പദ്ധതികളൊന്നും കൃത്യമായി നടപ്പിലായിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തെ ഒരു ഫുട്ബോൾ ഹബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അതിന്റെ കൃത്യമായ രൂപത്തിൽ തന്നെ മുന്നോട്ടു പോകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങളിൽ നിന്നും […]

മൂന്നു മത്സരം കളിക്കാൻ വേണ്ടി മാത്രമാണ് സൂപ്പർകപ്പിനു പോയത്, നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ഇവാൻ | Ivan Vukomanovic

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനം ആരാധകരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. പ്രധാന താരങ്ങൾ എല്ലാവരുമുള്ള ടീം ആദ്യത്തെ മത്സരത്തിൽ വിജയം സ്വന്തമാക്കി പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങി. അതിൽ തന്നെ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. അഡ്രിയാൻ ലൂണയുടെ അഭാവത്തിലും മികച്ച പ്രകടനം നടത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ മികച്ച പ്രകടനം നടത്തുമെന്നും കിരീടത്തിനായി പൊരുതുമെന്നും ഏവരും കരുതിയിരുന്നു. എന്നാൽ സൂപ്പർ കപ്പ് […]

മെസിയെ ഓർമിപ്പിക്കുന്ന ഗോൾ നേടിയതിനു ശേഷം തുലച്ചത് രണ്ടു സുവർണാവസരങ്ങൾ, കോപ്പ ഡെൽ റെയിൽ ബാഴ്‌സലോണ പുറത്ത് | Barcelona

കഴിഞ്ഞ സീസണിൽ പരിമിതികളുടെ ഇടയിലും രണ്ടു കിരീടങ്ങൾ സ്വന്തമാക്കിയ ബാഴ്‌സലോണക്കു പക്ഷെ ഈ സീസൺ കിരീടമില്ലാത്ത അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയാണ്. കഴിഞ്ഞ ദിവസം നടന്ന കോപ്പ ഡെൽ റേ പോരാട്ടത്തിൽ അത്‌ലറ്റിക് ക്ലബിനോട് തോൽവി വഴങ്ങി ബാഴ്‌സലോണ പുറത്തായി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ തോൽവി വഴങ്ങിയത്. മത്സരത്തിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ ഒരു പ്രതിരോധപ്പിഴവിൽ അത്‌ലറ്റിക് ക്ലബ് മുന്നിലെത്തിയെങ്കിലും സമാനമായ രീതിയിൽ ബാഴ്‌സലോണ ലെവൻഡോസ്‌കിയിലൂടെ തിരിച്ചടിച്ചു. അതിനു പിന്നാലെ മെസിയെ ഓർമിപ്പിക്കുന്ന ഗോൾ നേടി പതിനാറുകാരൻ […]