ഒന്നാമനായി ദിമിത്രിയോസ്, ഒന്നര മാസത്തിലധികമായി കളത്തിലില്ലെങ്കിലും ലൂണ നാലാം സ്ഥാനത്ത് | Dimitrios
കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയത് ആരാധകർക്ക് നിരാശ നൽകിയെങ്കിലും ഐഎസ്എൽ ആരംഭിക്കുമ്പോൾ അവർ വീണ്ടും മികച്ച പ്രകടനത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ട്. സൂപ്പർ കപ്പിനു പ്രാധാന്യം നൽകുന്നില്ലെന്നു തന്നെയാണ് അവസാന മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞ വാക്കുകളും വ്യക്തമാക്കുന്നത്. ഐഎസ്എൽ ഇടവേളക്ക് പിരിയുമ്പോൾ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. പന്ത്രണ്ടു മത്സരങ്ങൾ കളിച്ച ടീം അതിൽ എട്ടു വിജയവും രണ്ടു സമനിലയും രണ്ടു തോൽവിയുമായി ഒന്നാം സ്ഥാനത്താണ് […]