മെസിക്ക് ഒളിമ്പിക് ഗോൾ നഷ്‌ടമായതു തലനാരിഴക്ക്, സുവാരസിന് നൽകിയ പാസ് അതിമനോഹരം | Lionel Messi

ലയണൽ മെസി വീണ്ടും കളത്തിലിറങ്ങുന്നതിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും കഴിഞ്ഞ രണ്ടു സൗഹൃദമത്സരങ്ങളിലും ടീമിന്റെ പ്രകടനം മോശമായിരുന്നു. ആദ്യത്തെ മത്സരത്തിൽ ഗോളുകളൊന്നും നേടാതെ സമനിലയിൽ പിരിഞ്ഞ ഇന്റർ മിയാമി അൽപ്പസമയം മുൻപ് സമാപിച്ച രണ്ടാമത്തെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയും വഴങ്ങി. ലയണൽ മെസി, ലൂയിസ് സുവാരസ്, ജോർഡി ആൽബ, ബുസ്‌ക്വറ്റ്സ് തുടങ്ങിയ താരങ്ങൾ അണിനിരന്ന ടീമാണ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ലയണൽ മെസി മികച്ച പ്രകടനം നടത്തിയെന്നതിൽ സംശയമില്ല. അറുപത്തിനാല് മിനുട്ടോളം കളിച്ച താരം […]

പെപ്പെ ബാർബർഷോപ്പിനെ കുറ്റം പറയുന്നത് പോലെ, റൊണാൾഡോയെ രൂക്ഷമായി പരിഹസിച്ച് പരഡെസ് | Leandro Paredes

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്‌താവന വളരെയധികം ചർച്ചയായ ഒന്നായിരുന്നു. ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് എന്നീ പുരസ്‌കാരങ്ങളുടെ വിശ്വാസ്യത നഷ്‌ടമായെന്നും അതുപോലെയുള്ള പുരസ്‌കാരനേട്ടങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നുമാണ് റൊണാൾഡോ പറഞ്ഞത്. നേരെമറിച്ച് ഗോളുകൾ കൂടുതൽ നേടുന്നവർക്കുള്ള പുരസ്‌കാരം കൂടുതൽ വിലയേറിയതാണെന്നും താരം പറഞ്ഞു. റൊണാൾഡോയുടെ വാക്കുകൾക്ക് പല രീതിയിലുള്ള പ്രതികരണം പല ഭാഗത്തു നിന്നും വരികയുണ്ടായി. ലയണൽ മെസി ലോകകപ്പ് നേടിയതോടെ റൊണാൾഡോയെക്കാൾ മികച്ച താരമാണ് മെസിയെന്നു ലോകം മുഴുവൻ അംഗീകരിച്ചുവെന്നതിൽ യാതൊരു […]

ഏഷ്യൻ കപ്പ് സ്റ്റേഡിയങ്ങളിലെ ഏറ്റവും മികച്ച ആരാധകർ, മഞ്ഞപ്പടക്കും ഇന്ത്യൻ ആരാധകർക്കും പ്രശംസ | India

എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. സിറിയക്കെതിരെ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അതിൽ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷയുള്ളൂ. എങ്കിൽ പോലും ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി മുന്നേറാൻ ഇന്ത്യ മികച്ച പ്രകടനം തന്നെ സിറിയക്കെതിരെ നടത്തേണ്ടി വരുമെന്നുറപ്പാണ്. ഇന്ത്യൻ ടീം ഏഷ്യൻ കപ്പിൽ മോശം അവസ്ഥയിലാണ് നിൽക്കുന്നതെങ്കിലും ഇന്ത്യക്ക് പിന്തുണ നൽകാനെത്തുന്ന ആരാധകർ വലിയ പ്രശംസ പല ഭാഗത്തു നിന്നും ഏറ്റു വാങ്ങുന്നുണ്ട്. […]

ഇതാണാവസ്ഥയെങ്കിൽ മറ്റു ടീമുകൾക്ക് കിരീടം നേടാനാവില്ല, ലാ ലിഗ റഫറിമാർക്കെതിരെ വിമർശനവുമായി സാവി | Xavi

റയൽ മാഡ്രിഡും ബാഴ്‌സലോണയും കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരങ്ങളിൽ വിജയം സ്വന്തമാക്കി. റയൽ മാഡ്രിഡ് അവസാനസ്ഥാനക്കാരായ അൽമേരിയക്കെതിരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചു വന്നു വിജയം സ്വന്തമാക്കിയപ്പോൾ ബാഴ്‌സലോണ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് വിജയം നേടിയത്. റയൽ മാഡ്രിഡിന്റെ വിജയം വിവാദങ്ങളിൽ മുങ്ങിയതായിരുന്നു. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ വീഡിയോ റഫറിയുടെ ഇടപെടൽ കാരണം മൂന്നു തീരുമാനങ്ങൾ അവർക്ക് അനുകൂലമായി വന്നു. ഇതിൽ […]

ലാ ലിഗയിൽ ഈ സീസണിലിതാദ്യം, റയൽ മാഡ്രിഡിന്റെ വിജയം റഫറിമാർ നൽകിയതാണെന്ന് വിവാദം | Real Madrid

സ്‌പാനിഷ്‌ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ഗംഭീര വിവാദത്തിലാണ് അവസാനിച്ചത്. റയൽ മാഡ്രിഡും അൽമേരിയയും തമ്മിൽ റയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് മുന്നിലെത്തിയെങ്കിലും അതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് അവർ വിജയം സ്വന്തമാക്കി. ഇതിനെത്തുടർന്നാണ് വിവാദം ഉയർന്നിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മൂന്നു തവണയാണ് വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെട്ടത്. ഈ മൂന്നു തവണയും റഫറിയുടെ തീരുമാനങ്ങൾ റയൽ മാഡ്രിഡിന് അനുകൂലമായിരുന്നു. ഇതിലൂടെ റയൽ മാഡ്രിഡിന് രണ്ടു […]

ടോപ് സ്‌കോറർ ട്രോഫി എനിക്ക് മാത്രം അവകാശപ്പെട്ടതാണ്, ബാലൺ ഡി ഓർ ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് റൊണാൾഡോ | Ronaldo

കഴിഞ്ഞ ദിവസം ഗ്ലോബ് സോക്കർ അവാർഡ്‌സിൽ മൂന്നു പുരസ്‌കാരങ്ങൾ സ്വന്തമാക്കിയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ വീണ്ടും ഒളിയമ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗോൾവേട്ടക്കാരൻ എന്ന പുരസ്‌കാരമടക്കം മൂന്നു അവാർഡുകൾ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് എന്നീ അവാർഡുകളുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്നാണ് വിലയിരുത്തിയത്. “ഒരു തരത്തിൽ നോക്കുമ്പോൾ ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് എന്നീ പുരസ്‌കാരങ്ങൾക്ക് വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. ലയണൽ മെസിയോ ഹാലാൻഡോ എംബാപ്പയോ […]

ഇവാൻ വുകോമനോവിച്ചിന് പിന്തുണ മാത്രം നൽകുന്നതിൽ കാര്യമില്ല, കിരീടം നേടാനുള്ള കടുത്ത സമ്മർദ്ദവും ആരാധകർ നൽകണം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ആരാധകപിന്തുണ ലഭിച്ചിട്ടുള്ള പരിശീലകനാണ് ഇവാൻ വുകോമനോവിച്ച് എന്നതിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ചതും അതിനു ശേഷം കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ചതും ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്കെതിരെ നടത്തിയ വിമർശനവുമെല്ലാം ആരാധകരുടെ പിന്തുണ വർധിക്കാൻ കാരണമായി. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്‌സി നേടിയ ഗോൾ റഫറിയുടെ തെറ്റായ തീരുമാനം ആയിരുന്നെങ്കിലും അപ്പോഴും ബ്ലാസ്റ്റേഴ്‌സിനു തിരിച്ചുവരാൻ സമയമുണ്ടായിരുന്നു. എന്നാൽ അതിനു ശ്രമിക്കാതെ കളിക്കാരെ […]

നേടിയ കിരീടം രണ്ടാമതും സ്വന്തമാക്കണം, കോപ്പ അമേരിക്കക്ക് പിന്നാലെ മറ്റൊരു കിരീടത്തിനായി മെസിയും ഡി മരിയയും ഒരുമിക്കുന്നു | Messi Di Maria

അർജന്റീന ടീമിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരങ്ങളാണ് ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഇരുവരും 2008ൽ ഒളിമ്പിക്‌സ് കിരീടവും നേടിയിട്ടുണ്ട്. അതിനു പുറമെ മെസി 2005ൽ യൂത്ത് ലോകകപ്പും ഡി മരിയ 2007ൽ അണ്ടർ 20 ലോകകപ്പും സ്വന്തമാക്കിയതാണ്. രണ്ടു താരങ്ങളും ഇനി ലക്‌ഷ്യം വെക്കുന്നത് വരാനിരിക്കുന്ന കോപ്പ അമേരിക്ക കിരീടമാണ്. രണ്ടു തവണ കോപ്പ അമേരിക്ക ഫൈനലിൽ തോൽവി വഴങ്ങിയ താരങ്ങൾ […]

വമ്പൻ തോൽവി വഴങ്ങിയെങ്കിലും ഒരു കാര്യത്തിൽ സന്തോഷമുണ്ടെന്ന് ഇവാന്റെ പ്രതികരണം, ആരാധകർ കട്ടക്കലിപ്പിൽ | Ivan Vukomanovic

കലിംഗ സൂപ്പർകപ്പിൽ കഴിഞ്ഞ ദിവസം നടന്ന അവസാനത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കനത്ത തോൽവിയാണു വഴങ്ങിയത്. ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്‌പൂരിനോട് തോൽവി വഴങ്ങിയപ്പോൾ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. അതിനു പിന്നാലെയാണ് അവസാന മത്സരത്തിൽ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയത്. പ്രധാന താരങ്ങൾ പലരും ആദ്യ ഇലവനിൽ ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. പാർത്തീബ്‌ ഗോഗോയ്, മൊഹമ്മദ് അലി ബേമമ്മേർ, […]

ഐപിഎൽ ക്ലബുകളുടെ ആധിപത്യത്തിനിടയിൽ തലയുയർത്തി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ, ഇത് ഏഷ്യയിലെ തന്നെ പ്രധാന ശക്തികേന്ദ്രം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകപ്പടയുടെ ശക്തിയെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല. ഐഎസ്എൽ തുടങ്ങി ആദ്യത്തെ സീസൺ മുതൽ തന്നെ കൊച്ചി സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഓരോ സീസൺ കഴിയുന്തോറും കൂടുതൽ ആരാധകപിന്തുണ അവർക്ക് ലഭിച്ചു. ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും സംഘടിതമായ ഫാൻ ബേസായി ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുന്നു. ഫുട്ബോൾ ക്ലബുകളുടെ കാര്യമെടുത്താൽ ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് കരുത്തു കാണിക്കാറുണ്ടെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ഇതിനു മുൻപ് നിരവധി മാസങ്ങളിൽ ഏഷ്യയിലെ ഫുട്ബോൾ ക്ലബുകളിലെ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസിന്റെ കാര്യത്തിൽ […]