മെസിയുടെ മാന്ത്രികനീക്കങ്ങൾ മലയാളക്കരയെ പുളകം കൊള്ളിക്കും, അർജന്റീന കേരളത്തിൽ രണ്ടു മത്സരങ്ങൾ കളിക്കും | Argentina
കേരളത്തിലെ ആരാധകരെ ആവേശത്തിലാക്കി ലോകചാമ്പ്യന്മാരായ അർജന്റീന ടീം കളിക്കാനെത്താമെന്നു സമ്മതം മൂളി. കഴിഞ്ഞ ദിവസം കേരളത്തിന്റെ കായികമന്ത്രിയായ വി. അബ്ദുൽ റഹ്‌മാൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു കാലമായി അർജന്റീനയെ കേരളത്തിലേക്ക് കളിക്കാൻ കൊണ്ടുവരാനുള്ള നീക്കങ്ങൾ വിജയം കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിലൂടെ കേരളത്തിൽ അർജന്റീന ടീം രണ്ടു സൗഹൃദമത്സരങ്ങൾ കളിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. അതേസമയം മുൻപ് പറഞ്ഞിരുന്ന പോലെ ഈ വർഷമല്ല അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുക. 2025ൽ ഒക്ടോബർ […]