റയൽ മാഡ്രിഡ് താരങ്ങളടക്കം വോട്ടു ചെയ്‌തു, ഫിഫ ബെസ്റ്റ് വീണ്ടും മെസിയെ തേടിയെത്തിയതിങ്ങനെ | Lionel Messi
കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതും ലയണൽ മെസിയെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതുമെല്ലാം ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് അവാർഡിന്റെ പരിധിയിൽ വരില്ലെന്നിരിക്കെയാണ് ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ മറികടന്ന് ലയണൽ മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ലയണൽ മെസിക്ക് അവാർഡ് ലഭിച്ചത് തീർത്തും അനർഹമായ രീതിയിലാണെന്ന പ്രതികരണം പല ഭാഗത്തു നിന്നും ഉയരുകയുണ്ടായി. ഫിഫ ലയണൽ മെസിക്ക് അർഹതയില്ലാത്ത അംഗീകാരങ്ങൾ വാരിക്കോരി കൊടുക്കുകയാണെന്നും ലയണൽ മെസി […]