ഖത്തറിൽ ആവേശക്കടലിളക്കി മഞ്ഞപ്പട, ആദ്യമത്സരത്തിൽ ഇന്ത്യക്ക് അവിശ്വസനീയമായ പിന്തുണയുമായി ആരാധകർ | India
ഖത്തറിൽ വെച്ചു നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ ആദ്യത്തെ മത്സരത്തിനായി ഇറങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ഗംഭീര പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകസംഘമായ മഞ്ഞപ്പട. ഇന്നത്തെ മത്സരത്തിൽ ശക്തരായ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനായി ഇറങ്ങുമ്പോൾ മൈതാനത്ത് ഏറ്റവുമധികം പിന്തുണ ലഭിക്കുക ഇന്ത്യക്ക് തന്നെയായിരിക്കും എന്നുറപ്പിക്കാൻ കഴിയും. മത്സരം തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ ഖത്തർ മഞ്ഞപ്പട ഗ്രൂപ്പ് വലിയ ആരവമാണ് ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. സ്റ്റേഡിയത്തിനു പുറത്ത് ഒരുപാട് നേരം ആഘോഷങ്ങൾ നടത്തിയ […]