ഗോളടി തുടങ്ങിയതോടെ പെപ്ര മിന്നും ഫോമിൽ, ഇനി ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര ഈ ഇരുപത്തിമൂന്നുകാരൻ ഭരിക്കും | Kwame Peprah
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. ഗോളടിക്കുന്നതിനായി എത്തിച്ച സ്‌ട്രൈക്കർ കളിക്കളത്തിൽ പതറുന്നതും സുവർണാവസരങ്ങൾ തുലച്ചു കളയുന്നതുമെല്ലാം കണ്ട ആരാധകർ താരത്തെ ഒഴിവാക്കണമെന്നു വരെ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ആരാധകരുടെ വിമർശനങ്ങൾ ശക്തമാകുമ്പോഴും ഘാന താരത്തെ പിന്തുണക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ചെയ്‌തത്. എതിർടീമിനെ മികച്ച രീതിയിൽ പ്രസ് ചെയ്യുന്ന താരം ടീമിന് വളരെയധികം സംഭാവന ചെയ്യുന്നുണ്ടെന്നും ഗോളുകൾ […]