മൂന്നാമത്തെ മത്സരത്തിലും ഗംഭീര പ്രകടനം, ബ്ലാസ്റ്റേഴ്‌സിന്റെ നെടുന്തൂണായി മാറുന്ന പ്രീതം കോട്ടാൽ
ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമായിരുന്നു പ്രീതം കോട്ടാൽ. മോഹൻ ബഗാനിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ച താരത്തിന് പകരം ദീപക്, അഭിഷേക് എന്നിവരിലൊരാളെ നൽകണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം കൊണ്ടാണ് ആ ട്രാൻസ്‌ഫർ നടക്കാതിരുന്നത്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ പ്രീതം കോട്ടാലിനെതിരെ ആരാധകരുടെ വിമർശനം ഉണ്ടായിരുന്നത് താരത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളിൽ ഒന്നായിരുന്നു. ടീമിൽ തുടരുമെന്ന് ഉറപ്പായതോടെ ഈ വിമർശനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നാണ് പ്രീതം കോട്ടാൽ പറഞ്ഞത്. പറഞ്ഞത് പോലെ […]