ആദ്യകിരീടം നേടാനുറപ്പിച്ചു തന്നെ, സൂപ്പർകപ്പിനു കിടിലൻ സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഭുവനേശ്വറിൽ വെച്ചു നടക്കുന്ന കലിംഗ സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം സ്‌ക്വാഡിന്റെ ചിത്രം പോസ്റ്റ് ചെയ്‌തെങ്കിലും അതപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഇതേതുടർന്ന് ആരാധകർ ആശങ്കയിൽ നിൽക്കെയാണ് പുതിയ സ്‌ക്വാഡിനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സൂപ്പർ കപ്പ് നേടാനുറപ്പിച്ചു തന്നെയാണ് തയ്യാറെടുത്തിരിക്കുന്നതെന്നു വ്യക്തമാണ്. ടീമിനൊപ്പമുള്ള പ്രധാന താരങ്ങളെല്ലാം സൂപ്പർ കപ്പിനുള്ള സ്‌ക്വാഡിലുണ്ട്. ആശ്ചര്യപ്പെടുത്തുന്ന കാര്യം ഇന്ത്യൻ […]