ഇതുപോലൊരു അസിസ്റ്റ് സ്വപ്‌നങ്ങളിൽ മാത്രം, പിഎസ്‌ജിയുടെ ഒമ്പത് ഗോൾ വിജയത്തിൽ താരമായി അസെൻസിയോ | Asensio

കോപ്പ ഡി ഫ്രാൻസ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്‌ജി വമ്പൻ വിജയമാണ് നേടിയത്. എംബാപ്പെ ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്കാണ് ദുർബലരായ യുഎസ് റെവൽ ടീമിനെ പിഎസ്‌ജി കീഴടക്കിയത്. മറ്റൊരു ഫ്രഞ്ച് താരമായ റാൻഡാൽ കൊളോ മുവാനി മത്സരത്തിൽ ഇരട്ടഗോളുകളും നേടി ടീമിന്റെ വിജയത്തിൽ പങ്കു വഹിച്ചു. എംബാപ്പയുടെ ഹാട്രിക്ക് നേട്ടമുണ്ടായെങ്കിലും മത്സരത്തിന് ശേഷം എല്ലാവരും ചർച്ച ചെയ്യുന്നത് മുൻ റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോയെക്കുറിച്ചാണ്. മത്സരത്തിൽ ഒരു ഗോൾ നേടുകയും […]

ആദ്യകിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്, ടീം ഇന്നു ഭുവനേശ്വറിലേക്ക് യാത്ര തിരിക്കും | Kerala Blasters

2014ൽ രൂപീകൃതമായി ഐഎസ്എൽ ആദ്യത്തെ സീസൺ മുതൽ കളിക്കുന്ന ടീമാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. മൂന്നു തവണ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിച്ചെങ്കിലും മൂന്നു തവണയും ടീം തോൽവി വഴങ്ങി. ആരാധകരെ സംബന്ധിച്ച് ഏറ്റവും നിരാശ നൽകുന്ന കാര്യവും ബ്ലാസ്റ്റേഴ്‌സ് ഒരു കിരീടം പോലും നേടിയിട്ടില്ലെന്നതാണ്. കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന കലിംഗ സൂപ്പർകപ്പ്. ഒഡിഷയിൽ വെച്ച് […]

ബെൻസിമയെ സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചുവരാം, നിർദ്ദേശവുമായി മുൻതാരം | Benzema

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കൊണ്ട് മികച്ച പ്രകടനം നടത്തി, ഒരുപാട് വർഷങ്ങൾക്ക് ശേഷം അവർക്കൊരു കിരീടം സ്വന്തമാക്കി നൽകിയ പരിശീലകനാണ് എറിക് ടെൻ ഹാഗ്. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ പദ്ധതികൾ വിജയിച്ചിട്ടില്ല. പുതിയ താരങ്ങൾ നിരവധി എത്തിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനും അവർക്ക് തിരിച്ചുവരവ് നടത്താനും കരിം ബെൻസിമയെ സ്വന്തമാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ക്ലബിന്റെ മുൻ താരമായ ലൂയിസ് സാഹ. റയൽ മാഡ്രിഡ് വിട്ടു […]

മെസി ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് മെസിന്യോയെത്തുന്നു, ബ്രസീലിയൻ താരം ബാഴ്‌സലോണയിലേക്ക് | Messinho

ഐതിഹാസികമായ ഒരുപാട് നേട്ടങ്ങളിലൂടെ ബാഴ്‌സലോണയുടെ ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുന്ന താരമാണ് ലയണൽ മെസി. ക്ലബിന് എല്ലാം നൽകിയ താരത്തിന് ബാഴ്‌സലോണ വിടേണ്ടി വന്നത് തീർത്തും അപ്രതീക്ഷിതമായ രീതിയിലായിരുന്നു. രണ്ടു വർഷങ്ങൾക്ക് ശേഷം തിരിച്ചുവരാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും അതിനു ബാഴ്‌സലോണയുടെ സാമ്പത്തികസ്ഥിതി അനുവദിച്ചതുമില്ല. ബാഴ്‌സലോണയിൽ ലയണൽ മെസിയുടെ കാലം കഴിഞ്ഞതിനാൽ തന്നെ താരത്തിന് പകരക്കാരനായി ആരെത്തുമെന്ന ചോദ്യം ഒരുപാട് നാളായി ഉയരുന്നുണ്ട്. അർജന്റീന താരമായ എച്ചെവരിയുടെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇപ്പോൾ […]

മെസിയുടെ ജന്മദേശത്തു നിന്നുള്ള താരവും അഭ്യൂഹങ്ങളിൽ, ലൂണയുടെ പകരക്കാരനെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കണ്ടെത്താനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച താരങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ തന്നെ നിരവധി കളിക്കാരെ ബ്ലാസ്റ്റേഴ്‌സ് ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. ഓരോ ദിവസവും പുതിയ കളിക്കാർ അഭ്യൂഹങ്ങളിൽ നിറയുന്നുണ്ട്. ഇന്നു പുറത്തു വരുന്ന അഭ്യൂഹങ്ങളിൽ പ്രധാനി സാക്ഷാൽ ലയണൽ മെസിയുടെ നാടായ റൊസാരിയോയിൽ ജനിച്ച താരമായ മാറ്റിയാസ് നാഹ്വലാണ്. റൊസാരിയോയിലാണ് ജനിച്ചതെങ്കിലും സ്‌പാനിഷ്‌ പൗരത്വം സ്വീകരിച്ച താരം സ്പെയിനിലെ നിരവധി ക്ലബുകളിൽ […]

ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ ദിമിത്രിയോസ്, ഐഎസ്എൽ ഡിസംബറിലെ മികച്ച താരത്തിനുള്ള പട്ടികയിൽ ഗ്രീക്ക് താരവും | Dimitrios

ഡിസംബർ പതിനാലിന് പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിന് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുന്നത്. പഞ്ചാബിനെതിരായ മത്സരം മാത്രമേ താരത്തിന് നഷ്‌ടമാകൂവെന്നാണ്‌ കരുതിയതെങ്കിലും പിന്നീട് ഈ സീസണിൽ താരം ഇനി കളിക്കളത്തിൽ ഇറങ്ങാനുള്ള സാദ്ധ്യതയില്ലെന്ന് വ്യക്തമായി. അതുവരെ ലൂണയുടെ മികവിൽ മുന്നോട്ടു കുതിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിന് അതൊരു തിരിച്ചടി ആയെങ്കിലും അവിടെ മുതൽ ദിമിത്രിയോസ് ഡയമെന്റക്കൊസ് എന്ന ഗ്രീക്ക് താരം മുന്നേറ്റനിരയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നതാണ് കണ്ടത്. ലൂണയുടെ അഭാവത്തിൽ തന്റെ പരിചയസമ്പത്തും മികവും […]

ലയണൽ മെസിക്ക് ബാലൺ ഡി ഓർ ലഭിക്കാൻ പിഎസ്‌ജി സ്വാധീനം ചെലുത്തി, ഗുരുതരമായ ആരോപണം | Messi

ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താരമാണ് ലയണൽ മെസി. അർജന്റീന താരം അതർഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും അതുപോലെ തന്നെ അതിൽ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതിലെ പല പുരസ്‌കാരവും ലയണൽ മെസി അർഹിച്ചിരുന്നില്ലെന്നും, എന്നാൽ മാർക്കറ്റിങ്ങിന്റെ ഭാഗമായി നൽകിയതാണെന്നും പലരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. സമാനമായ ഒരു ആരോപണം ഇപ്പോഴും ഫുട്ബോൾ ലോകത്തു നിന്നും ഉയർന്നു വരുന്നുണ്ട്. 2021ൽ ലയണൽ മെസി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ നേടിയതുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടാകുന്നത്. ആ […]

വമ്പന്മാരുടെ നെഞ്ചു തകർത്ത ഗോളും ഡാൻസും ഞാൻ മറക്കില്ല, കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം പറയുന്നു | Kwame Peprah

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ സംബന്ധിച്ചും ആരാധകരെ സംബന്ധിച്ചും വളരെ സന്തോഷം നിറഞ്ഞ നാളുകളാണിപ്പോൾ. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ പകുതിയായി ചെറിയൊരു ഇടവേളക്ക് പിരിഞ്ഞ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആണു ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ടീം മികച്ച പ്രകടനം നടത്തുന്നത് അതിലേറെ സന്തോഷം നൽകുന്നു. കഴിഞ്ഞ ദിവസം 2023ൽ തങ്ങളുടെ ഏറ്റവും മികച്ച നിമിഷങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകരും വെളിപ്പെടുത്തുകയുണ്ടായി. ഏതാനും പേർ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞെങ്കിലും ഭൂരിഭാഗം പേരും […]

ബാഴ്‌സലോണക്കും ആഴ്‌സണലിനും വേണ്ടി കളിച്ചിട്ടുള്ള താരം, വലിയൊരു സർപ്രൈസ് നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. നിരവധി താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നും ഇതുവരെ വിജയം കണ്ടിട്ടില്ല. നിലവിൽ പുറത്തു വരുന്ന പുതിയ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകുന്നതാണ്. ബാഴ്‌സലോണ, ആഴ്‌സണൽ അക്കാദമികൾക്ക് വേണ്ടി കളിച്ച താരവുമായി ബന്ധപ്പെടുത്തിയാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയെട്ടുകാരനായ സ്‌പാനിഷ്‌ താരം ജോൺ ടോറലിനെ സ്വന്തമാക്കാനുള്ള ചർച്ചകളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. ലൂണയെപ്പോലെ അറ്റാക്കിങ് മിഡ്‌ഫീൽഡ് പ്രധാന പൊസിഷനായ താരം ലെഫ്റ്റ് മിഡ്‌ഫീൽഡ്, റൈറ്റ് മിഡ്‌ഫീൽഡ് എന്നീ […]

അഭ്യൂഹങ്ങളിൽ രണ്ടു പേരുകൾ കൂടി, രണ്ടു താരങ്ങളും ആഴ്‌സണൽ അക്കാദമിയിൽ കളിച്ചവർ | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരൻ ആരാകുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അഡ്രിയാൻ ലൂണക്ക് പകരക്കാരനെ എത്തിക്കുമെന്ന് ഉറപ്പാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌. അതിനാൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്. പകരക്കാരനെ കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അതാരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതിനിടയിൽ പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റിന്റെ റൂമർമിൽ പ്രകാരം രണ്ടു താരങ്ങൾ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ രണ്ടു താരങ്ങളും ഇംഗ്ലീഷ് പ്രീമിയർ ലീഗ് […]