ഒരു പരിശീലകനും ടീമിനും കിട്ടാവുന്ന ഏറ്റവും മികച്ച സമ്മാനം, മഞ്ഞപ്പടയെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ | Igor Stimac
എഎഫ്‌സി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടി ഖത്തറിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഞെട്ടിക്കുന്ന സ്വീകരണമാണ് അവിടെ ആരാധകർ നൽകിയത്. ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെ ഹമദ് എയർപോർട്ടിൽ കാലു കുത്തിയപ്പോൾ തന്നെ ആരവങ്ങളുമായി ആരാധകർ ഉണ്ടായിരുന്നു. താരങ്ങൾ ഒരിക്കലും ഇത്രയും മികച്ചൊരു സ്വീകരണം പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്ന് വ്യക്തം. ഏഷ്യൻ കപ്പിനെത്തിയ മറ്റൊരു ടീമിനും ഇത്രയും മികച്ചൊരു സ്വീകരണം ലഭിച്ചിട്ടുണ്ടാകില്ല. അതിൽ തന്നെ ശ്രദ്ധേയമായത് ടീമിലെ താരങ്ങൾ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംഘമായ മഞ്ഞപ്പട […]