ബ്രസീലിയൻ താരത്തിന്റെ ബാഴ്‌സലോണ അരങ്ങേറ്റം ദുരന്തമായി, നഷ്‌ടമാക്കിയത് രണ്ടു സുവർണാവസരങ്ങൾ | Vitor Roque

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന സൈനിങ്‌ ആയിരുന്നു ബ്രസീലിയൻ താരമായ വിറ്റർ റോക്യൂവിന്റെത്. താരവുമായി ബാഴ്‌സലോണ നേരത്തെ തന്നെ കരാറിൽ എത്തിയതാണെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റോക്യൂ ക്ലബിലെത്തിയത്. രെജിസ്ട്രേഷൻ പൂർത്തിയാക്കിയ താരം കഴിഞ്ഞ ദിവസം ലാസ് പാൽമാസിനെതിരെ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു. ലെവൻഡോസ്‌കി ഈ സീസണിൽ മോശം ഫോമിലായതിനാൽ റോക്യൂവിന്റെ വരവ് ബാഴ്‌സലോണയുടെ മുന്നേറ്റനിരയെ കൂടുതൽ മൂർച്ചപ്പെടുത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ താരത്തിന്റെ അരങ്ങേറ്റം നിരാശ നൽകുന്ന ഒന്നായിരുന്നു. മത്സരത്തിൽ വളരെ […]

അതുപോലൊരു അനുഭവം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മാത്രമാണ് ലഭിച്ചിട്ടുള്ളത്, ആരാധകക്കരുത്തിനെ പ്രശംസിച്ച് സന്ദേശ് ജിങ്കൻ | Sandesh Jhingan

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു സന്ദേശ് ജിങ്കൻ. ക്ലബ് ആരംഭിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ തുടങ്ങിയ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരം ആത്മാർത്ഥമായ പ്രകടനമാണ് കളിക്കളത്തിൽ നടത്തിയിരുന്നത്. റൈറ്റ് ബാക്കായി തുടങ്ങി പിന്നീട് സെന്റർ ബാക്കായി മാറിയ താരത്തിന്റെ വളർച്ചക്ക് ബ്ലാസ്റ്റേഴ്‌സും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു മോഹൻ ബഗാനിലേക്ക് ചേക്കേറിയത് 2020ലാണ്. താരത്തിന്റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സി റിട്ടയർ ചെയ്‌താണ്‌ ബ്ലാസ്റ്റേഴ്‌സ് ജിങ്കനോടുള്ള ആദരവ് […]

ആ വാക്ക് എന്റെ വായിൽ നിന്നും വരാൻ പാടില്ലായിരുന്നു, ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് ക്ഷമാപണം നടത്തി സന്ദേശ് ജിങ്കൻ | Sandesh Jhingan

കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകൃതമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു തുടങ്ങിയപ്പോൾ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് സന്ദേശ് ജിങ്കൻ. ആദ്യം റൈറ്റ് ബാക്കായും പിന്നീട് സെന്റർ ബാക്കായും കളിച്ചിരുന്ന താരത്തിന്റെ വളർച്ചക്ക് പ്രധാന പങ്കു വഹിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. തുടർച്ചയായ ആറു വർഷമാണ് സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു സന്ദേശ് ജിങ്കൻ. ടീമിന് വേണ്ടി ആത്മാർത്ഥമായ പ്രകടനം നടത്താറുള്ള താരത്തിനെ എല്ലാ ആരാധകർക്കും വളരെ ഇഷ്‌ടമായിരുന്നു. 2020ൽ കേരള […]

അർജന്റീന യൂറോ കപ്പ് ജേതാക്കൾക്കെതിരെ കളിക്കും, പോർച്ചുഗലിനെതിരെയുള്ള മത്സരവും പരിഗണനയിൽ | Argentina

2024 ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് ആവേശം നൽകുന്ന വർഷമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. 2022ൽ നടന്ന ഖത്തർ ലോകകപ്പിന് ശേഷം ലോകഫുട്ബോളിലെ രണ്ടു വമ്പൻ പോരാട്ടങ്ങളാണ് 2024ൽ നടക്കാൻ പോകുന്നത്. അർജന്റീനയും ബ്രസീലുമടക്കമുള്ള ടീമുകൾ അണിനിരക്കുന്ന കോപ്പ അമേരിക്കയും യൂറോപ്പിലെ വമ്പൻ ടീമുകൾ ഏറ്റുമുട്ടുന്ന യൂറോ കപ്പും 2024ൽ നടക്കും. ഈ ടൂർണമെന്റുകൾക്ക് മുൻപേയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നിലവിൽ യൂറോ കപ്പ് നേടിയ ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. […]

അർജന്റീന ടീം കേരളത്തിലേക്ക് വരുന്ന കാര്യം അറിഞ്ഞിട്ടില്ല, എല്ലാ സഹകരണവും നൽകുമെന്ന് എഐഎഫ്എഫ് | Argentina

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് കളിക്കാൻ വരാൻ തയ്യാറാണെന്ന് അറിയിച്ചെന്ന് കായികമന്ത്രി വി.അബ്‌ദുറഹ്‌മാൻ അറിയിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ടു തങ്ങൾക്ക് ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും കേരളം ഫുട്ബോൾ അസോസിയേഷനും വ്യക്തമാക്കി. എഐഎഫ്എഫ് ആക്റ്റിങ് സെക്രട്ടറി ജനറൽ സത്യനാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാന സർക്കാർ അർജന്റീനയെ നേരിട്ട് ക്ഷണിക്കുകയാണ് ചെയ്‌തതെന്നാണ്‌ കായികമന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ ഫിഫ റാങ്കിങിലുള്ള ഒരു ടീം ഇന്ത്യയിലേക്ക് കളിക്കാൻ വരണമെങ്കിൽ കേരള ഫുട്ബോൾ അസോസിയേഷൻ വഴി ഓൾ ഇന്ത്യ […]

ഡിബാലയെ തുച്‌ഛമായ തുക നൽകി സ്വന്തമാക്കാൻ അവസരം, മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം രണ്ടു ക്ലബുകൾ രംഗത്ത് | Dybala

അർജന്റീന മുന്നേറ്റനിര താരമായ പൗലോ ഡിബാല ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു വലിയ ചർച്ചാവിഷയമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന താരത്തിന്റെ റിലീസിംഗ് ക്ലോസ് കുത്തനെ കുറഞ്ഞതോടെ താരത്തെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ ലക്ഷ്യമിട്ടു തുടങ്ങിയിട്ടുണ്ട്. റോമയുമായുള്ള അർജന്റീന താരത്തിന്റെ കരാർ 2025 വരെയുണ്ടെങ്കിലും അതിലെ റിലീസിംഗ് ക്ലോസ് പതിമൂന്നു മില്യൺ യൂറോ മാത്രമാണ്. കരാറിലെ ഉടമ്പടി പ്രകാരം ഈ മാസം മുതലാണ് ഡിബാലയുടെ റിലീസിംഗ് […]

സഹലിന്റെ പാത പിന്തുടരാനില്ല, ബ്ലാസ്റ്റേഴ്‌സ് വിടേണ്ടി വന്നാലും മോഹൻ ബഗാനിലേക്ക് ചേക്കേറാനില്ലെന്ന് തീരുമാനിച്ച് സൂപ്പർതാരം | Hormipam

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വളരെയധികം ശക്തമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. നിരവധി ക്ലബുകൾക്ക് പുതിയ താരങ്ങളെ എത്തിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. പരിക്കേറ്റ താരങ്ങൾക്കും മോശം ഫോമിലുള്ളവർക്കും പകരക്കാരെ എത്തിച്ചാൽ മാത്രമേ കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ ടീമുകൾക്ക് കഴിയൂ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിൽ ഒരാളായ റുവൈഹ് ഹോർമിപാമിനായി നിരവധി ക്ലബുകൾ ശ്രമം തുടങ്ങിയെന്ന വാർത്തകൾ ശക്തമായി ഉയർന്നിരുന്നു. ലൂണ പരിക്കേറ്റു പുറത്തു പോയതോടെ വിദേശ സെന്റർ ബാക്കുകളെ വെച്ച് കളിക്കാൻ […]

ഒരു സീസണിൽ പതിനൊന്ന് ഗോളുകൾ നേടിയ മധ്യനിരതാരം വീണ്ടും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്‌സിലേക്കാണെങ്കിൽ തകർപ്പൻ നീക്കം | Iker Guarrotxena

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചതു മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുമായി ബന്ധപ്പെട്ട് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. വമ്പൻ ക്ലബുകളിൽ പലരും തിരിച്ചടി നേരിട്ടതിനാൽ അവർക്ക് കിരീടപ്രതീക്ഷ നിലനിർത്താൻ പുതിയ താരങ്ങളെ എത്തിച്ചേ മതിയാകൂ. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ചില ക്ലബുകൾ പരിക്കിന്റെ പിടിയിലുള്ള ചില താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. അതിനിടയിൽ കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവക്ക് വേണ്ടി കളിച്ച് തകർപ്പൻ പ്രകടനം നടത്തിയ സ്‌പാനിഷ്‌ താരമായ ഇകർ ഗുവറൊസന ഇന്ത്യൻ […]

എവിടെപ്പോയാലും പന്ത് അവിടേക്കെത്തിക്കാൻ കഴിയും, മെസിക്കൊപ്പം കളിക്കുന്നത് മിസ് ചെയ്യുന്നുവെന്ന് എംബാപ്പെ | Mbappe

ലയണൽ മെസിയും കിലിയൻ എംബാപ്പയും കഴിഞ്ഞ വർഷം ഈ സമയത്തൊക്കെ ലോകഫുട്ബോളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളായിരുന്നു. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഇരുവരും നേർക്കുനേർ വരികയും എംബാപ്പയുടെ തകർപ്പൻ ഹാട്രിക്ക് നേട്ടത്തെ ഒന്നുമല്ലാതാക്കി മെസിയുടെ നേതൃത്വത്തിൽ ഇറങ്ങിയ അർജന്റീന ഫ്രാൻസിനെ കീഴടക്കി ലോകകപ്പ് സ്വന്തമാക്കുകയും ചെയ്‌തു. ആ സമയത്ത് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിക്ക് വേണ്ടി ഒരുമിച്ച് കളിച്ചിരുന്ന ഇരുവരും അതിനു ശേഷം കൂടുതൽ അകന്നുവെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ലയണൽ മെസി പിഎസ്‌ജി വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ […]

ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സർവാധിപത്യം, ഐഎസ്എൽ ആദ്യപകുതിയിലെ അഞ്ചു മികച്ച താരങ്ങളിൽ മൂന്നും ബ്ലാസ്റ്റേഴ്‌സിൽ നിന്ന് | ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യപകുതി സമാപിച്ച് രണ്ടാം പകുതിയിലേക്ക് കടക്കാനിരിക്കുകയാണ്. അതിനിടയിൽ സൂപ്പർ കപ്പും മറ്റും നടക്കുന്നതിന്റെ ചെറിയൊരു ഇടവേളയുണ്ട്. ഇതുവരെയുള്ള മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഡ്രിയാൻ ലൂണയുടെ അഭാവത്തിലും അവർ മികച്ച പ്രകടനം നടത്തിയാണ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിനു അഭിമാനമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ ഖേൽ നൗ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ […]