റയൽ മാഡ്രിഡിനെ പേടിയില്ല, എംബാപ്പയെ റാഞ്ചാൻ പിഎസ്‌ജി സാധ്യത കൽപ്പിക്കുന്നത് ഒരേയൊരു ക്ലബിനു മാത്രം | Mbappe

ഒരിടവേളക്ക് ശേഷം എംബാപ്പെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വീണ്ടും ശക്തി പ്രാപിച്ചു വരികയാണ്. ഈ സീസൺ അവസാനിക്കുന്നതോടെ പിഎസ്‌ജി കരാർ അവസാനിക്കാൻ പോകുന്ന താരത്തിന് ജനുവരി ഒന്നു മുതൽ ഏതു ക്ലബുമായും ട്രാൻസ്‌ഫർ ചർച്ചകൾ നടത്താനും അടുത്ത സമ്മറിൽ അവിടേക്ക് ചേക്കേറാനുള്ള പ്രീ കോണ്ട്രാക്റ്റ് ഒപ്പുവെക്കാനും കഴിയും. ഇതുവരെ താരവുമായി കരാർ പുതുക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ എംബാപ്പയെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ക്ലബ് റയൽ മാഡ്രിഡ് ആയിരുന്നു. എന്നാൽ നിലവിൽ എംബാപ്പയുടെ കരാർ അവസാനിക്കാൻ മാസങ്ങൾ […]

ബംഗാൾ ക്ലബുകൾ തിരിച്ചടി നേരിട്ടപ്പോൾ കല്യാൺ ചൗബെക്ക് കൊണ്ടു, റഫറിമാരുടെ യോഗം വിളിച്ചതിന്റെ യഥാർത്ഥ കാരണമിതാണ് | AIFF

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ തീരുമാനങ്ങൾ ക്ലബുകൾക്ക് വലിയ രീതിയിലുള്ള തിരിച്ചടി നൽകുന്നുണ്ടെന്ന് പരാതി വ്യാപകമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ കല്യാൺ ചൗബേ ഒരു യോഗം വിളിച്ചിരുന്നു. റഫറിയിങ് നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള കാര്യങ്ങളാണ് അതിൽ ചർച്ച ചെയ്‌തത്‌. യോഗത്തിൽ ക്ലബുകളുടെ പരാതികളും അവർ നൽകിയ വീഡിയോ ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചിരുന്നു. പല മത്സരങ്ങളിലും റഫറിയിങ് പിഴവുകൾ ടീമുകൾക്ക് തിരിച്ചടി നൽകിയെന്നും നിലവാരം ഉയർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്‌തു. എന്നാൽ […]

ഇവാനാശാന്റെ നാട്ടിൽ നിന്നും കേരളത്തിലേക്ക് പുതിയൊരു താരം, ക്ലബിന്റെ ലക്‌ഷ്യം ഐഎസ്എല്ലിലേക്കുള്ള പ്രവേശനം

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കെ കേരളത്തിലേക്ക് പുതിയൊരു വിദേശതാരമെത്തി. കേരളത്തിലെ പ്രധാന ക്ലബുകളിൽ ഒന്നായ ഗോകുലം കേരളയാണ് ട്രാൻസ്‌ഫർ ജാലകത്തിന്റെ ആദ്യത്തെ ദിവസം തന്നെ പുതിയൊരു താരത്തെ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ രാജ്യമായ സെർബിയയിൽ നിന്നാണ് പുതിയ താരമെത്തുന്നത്. സെർബിയൻ മധ്യനിര താരമായ നിക്കോളോ സ്റ്റോയ്‌നോവിച്ചിനെയാണ് ഗോകുലം കേരള തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇരുപത്തിയെട്ടുകാരനായ താരം നിലവിൽ ഐ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കൊൽക്കത്ത […]

ഹുവാൻ ഫെറാൻഡോ മോഹൻ ബഗാൻ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കുന്നു, മുൻ പരിശീലകൻ തിരിച്ചു വരും | Juan Ferrando

ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചിരിക്കെ മോഹൻ ബഗാന്റെ അപ്രതീക്ഷിതമായ നീക്കം. നിലവിൽ പരിശീലകനായ ഹുവാൻ ഫെറാൻഡോയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മുതൽ ഫെറാൻഡോയെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നെങ്കിലും അതിൽ ഏറെക്കുറെ തീരുമാനമായെന്ന് ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്‌പാനിഷ്‌ പരിശീലകനായ ഹുവാൻ ഫെറാണ്ടോ 2021ലാണ് മോഹൻ ബഗാന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അതിനു മുൻപ് അദ്ദേഹം എഫ്‌സി ഗോവയുടെ പരിശീലകനായി ഒരു സീസൺ ഇന്ത്യയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ […]

കഴിഞ്ഞ വർഷം ക്ലബിനായി ഹാട്രിക്ക് നേടിയ ഒരേയൊരു താരവും പുറത്തേക്ക്, മൂന്നു കളിക്കാരെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബുകളിൽ വലിയൊരു അഴിച്ചുപണി ഈ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിനു ശേഷം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല. വമ്പൻ ക്ലബുകൾ പലതും തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയും പല താരങ്ങളും പരിക്കിന്റെ പിടിയിലാവുകയും ചെയ്‌ത സാഹചര്യത്തിൽ ജനുവരിയിൽ പല ടീമുകളും പുതിയ താരങ്ങളെ സ്വന്തമാക്കി കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താനുള്ള ശ്രമത്തിലാണ്. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലുള്ള താരങ്ങളിൽ ചിലരെ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സ്‌ട്രൈക്കറായ ബിദ്യാസാഗർ, വിങ്ങറായ ബ്രൈസ് മിറാൻഡ […]

അൽവാരോ ഇന്ത്യയിലേക്ക് വന്നാൽ പണി കിട്ടും, സ്‌പാനിഷ്‌ താരത്തിന്റെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനമായി | Alvaro Vazquez

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്. എഫ്‌സി ഗോവ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അൽവാരോ വാസ്‌ക്വസ് ഐഎസ്എല്ലിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ കുറച്ചു നാളുകളായി ശക്തമായിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിക്കാനിരിക്കെ താൻ കളിച്ചു കൊണ്ടിരുന്ന സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ താരം അവസാനിപ്പിച്ചത് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമാവുകയും ചെയ്‌തു. അഡ്രിയാൻ ലൂണക്ക് പകരക്കാരനായി അൽവാരോ വാസ്‌ക്വസിനെ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിക്കുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസ് അതിനു ശക്തി പകരുകയും ചെയ്‌തു. എന്നാൽ ആ […]

അർജന്റീനയിൽ ജനിച്ച യുറുഗ്വായ് താരം, ലൂണയുടെ പകരക്കാരനായി വരുന്നത് ഇരുപത്തിരണ്ടുകാരനെന്നു സൂചനകൾ | Kerala Blasters

പരിക്കേറ്റു പുറത്തായ അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ഒരു താരത്തെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് സജീവമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി പെട്ടന്ന് പൊരുത്തപ്പെടാനും ടീമിന് നല്ല രീതിയിൽ സംഭാവന നൽകാനും കഴിയുന്ന ഒരു താരത്തെയാണ് വേണ്ടതെന്ന് ഇവാൻ പറഞ്ഞിരുന്നെങ്കിലും അത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. എന്നാൽ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വെളിപ്പെടുത്തുന്നത് അഡ്രിയാൻ ലൂണയുടെ പകരക്കാരൻ യുറുഗ്വായിൽ നിന്നു തന്നെയാണ് വരാൻ സാധ്യതയെന്നാണ്. അതിനിടയിൽ ചില കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ […]

അടുത്ത വർഷവും ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്തു വരും, ആത്മവിശ്വാസത്തോടെ റൊണാൾഡോയുടെ വാക്കുകൾ | Ronaldo

2023 വർഷം അവസാനിച്ചപ്പോൾ മുപ്പത്തിയെട്ടു വയസുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ക്ലബിനും രാജ്യത്തിനുമായി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്തു വന്നത്. അൽ നസ്രിനും പോർച്ചുഗൽ ദേശീയ ടീമിനുമായി അൻപത്തിനാല് ഗോളുകളാണ് ഈ സീസണിൽ റൊണാൾഡോ അടിച്ചു കൂട്ടിയത്. അവസാനം നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയാണ് റൊണാൾഡോ 2023 അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനും പോർച്ചുഗൽ ദേശീയ ടീമിനുമൊപ്പം മോശം പ്രകടനമാണ് റൊണാൾഡോ നടത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ക്ലബ് വിട്ട […]

ഇത് ബ്ലാസ്റ്റേഴ്‌സോ ഗ്വാർഡിയോളയുടെ ബാഴ്‌സലോണയോ, അവിശ്വസനീയം ഈ പാസിംഗ് ഗെയിം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ചെറിയൊരു ഇടവേളക്ക് പിരിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സാണ് ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ബ്ലാസ്റ്റേഴ്‌സ് തളരുമെന്നു പലരും പ്രതീക്ഷിച്ചെങ്കിലും അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് എതിരാളികൾക്ക് പോലും അത്ഭുതമായി മാറുകയാണ്. മികച്ച പ്രകടനമാണ് ഈ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്‌ച വെച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചാബിനെതിരെ അവരുടെ മൈതാനത്ത് ചെറുതായി പതറിയെങ്കിലും മുംബൈ സിറ്റി, മോഹൻ […]

കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീം കേരളത്തിലേക്ക്, വലിയൊരു സ്വപ്‌നം യാഥാർത്ഥ്യമാകുന്നു | Argentina

കേരളത്തിലെയും ഇന്ത്യയിലെയും അർജന്റീന ആരാധകർക്കും ഫുട്ബോൾ ആരാധകർക്കും വളരെയധികം ആവേശം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഖത്തർ ലോകകപ്പ് കിരീടം നേടിയ അർജന്റീന ടീം കേരളത്തിലേക്ക് കളിക്കാൻ വരാമെന്ന് സമ്മതിച്ചുവെന്ന് സംസ്ഥാനത്തിന്റെ കായികമന്ത്രിയായ വി.അബ്‌ദുറഹ്‌മാൻ കുറച്ചു മുൻപ് കൈരളി ടിവിയോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തുകയുണ്ടായി. നേരത്തെ തന്നെ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ തങ്ങൾ ശ്രമം നടത്തുമെന്ന് വി.അബ്‌ദുറഹ്‌മാൻ പറഞ്ഞിരുന്നു. ഇന്ത്യയിൽ കളിക്കാൻ വരാൻ അർജന്റീന ടീം സമ്മതം അറിയിച്ചെങ്കിലും അതിനു വലിയ പണച്ചിലവ് വരുമെന്ന് […]