വലിയൊരു ആരാധകപ്പടയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്തിയ വാക്ക്-ഔട്ട്, ഇവാനു മാത്രം കഴിയുന്ന കാര്യമെന്ന് ഇഎസ്‌പിഎൻ | Vukomanovic
ഇന്ത്യൻ ഫുട്ബോളിനെ മുഴുവൻ പിടിച്ചു കുലുക്കിയ സംഭവം നടന്നത് കഴിഞ്ഞ ഐഎസ്എൽ സീസണിന്റെ ഇടയിലായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിനിടെ സുനിൽ ഛേത്രി തെറ്റായി നേടിയ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്റെ കളിക്കാരെ മൈതാനത്തു നിന്നും തിരിച്ചു വിളിച്ചു. ഇന്ത്യൻ ഫുട്ബോളിലെ തന്നെ അപൂർവമായ സംഭവമായിരുന്നു അത്. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ്ങിനെതിരെ ക്ലബുകളുടെ പരിശീലകർ നിരവധി തവണ പരാതികൾ പറഞ്ഞിട്ടുണ്ടെങ്കിലും ഈ സംഭവത്തോടെ […]