എനിക്കല്ല, എന്റെ പിള്ളേർക്കാണീ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും; ഇവാൻ ഏവരുടെയും പ്രിയപ്പെട്ടവനാകുന്നത് ഇതുകൊണ്ടാണ് | Vukomanovic
അഡ്രിയാൻ ലൂണയുടെ അഭാവത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന അവിശ്വസനീയമായ കുതിപ്പ് അത്ഭുതപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ലൂണയില്ലാതെ പതറുമെന്ന് പ്രതീക്ഷിച്ച ടീമാണ് തുടർച്ചയായ മൂന്നാമത്തെ മത്സരത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയിരിക്കുന്നത്. ഈ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ കരുത്തരായ മുംബൈ സിറ്റി, മോഹൻ ബഗാൻ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ മികച്ച പ്രകടനത്തിൽ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് വലിയ പങ്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷമുള്ള മത്സരങ്ങളിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു […]