ലൂണയുടെ പകരക്കാരൻ സ്പെയിനിൽ നിന്നോ, ഫ്രാൻ കാർനിസർ ഐഎസ്എല്ലിലേക്കു ചേക്കേറുന്നു | ISL
ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിക്കാനിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിലും ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് യാതൊരു കുറവുമില്ല. നിരവധി ക്ലബുകൾ തങ്ങളുടെ ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സും അതിലൊന്നാണ്. പരിക്കേറ്റു പുറത്തു പോയ നായകനായ അഡ്രിയാൻ ലൂണക്ക് ജനുവരിയിൽ പകരക്കാരനെ കണ്ടെത്തേണ്ടത് ബ്ലാസ്റ്റേഴ്‌സിന് നിർബന്ധമാണ്. അതിനിടയിൽ സ്പെയിനിൽ നിന്നുമുള്ള ഒരു താരത്തെയും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളെയും സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ അത് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ടാണോ എന്ന സംശയം ഉയരുന്നുണ്ട്. ഏഞ്ചൽ ഗാർസിയ […]