കൊച്ചി സ്റ്റേഡിയത്തിന്റെ പ്രകമ്പനം മെക്‌സിക്കോയിൽ എനിക്കനുഭവപ്പെട്ടു, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നന്ദി പറഞ്ഞ് അഡ്രിയാൻ ലൂണ | Adrian Luna
അഡ്രിയാൻ ലൂണയുടെ അഭാവം ടീമിലുള്ളത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നതെങ്കിലും അത് കളിക്കളത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രകടിപ്പിച്ചിട്ടില്ല. പരിക്കേറ്റു പുറത്തു പോയ നായകനില്ലാതെ ഇറങ്ങിയ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ശൈലി മാറ്റിപ്പിടിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞ് ക്ലീൻഷീറ്റോടു കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. അതേസമയം ലൂണയോടുള്ള തങ്ങളുടെ സ്നേഹം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരത്തിൽ പ്രകടിപ്പിച്ചു. മത്സരത്തിൽ ഒരുപാട് ടിഫോകൾ ഉയർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അതിലൊന്ന് ലൂണക്കാണ് സമർപ്പിച്ചത്. റീചാർജ് ചെയ്‌തു തിരിച്ചുവരൂ ലൂണ, നിങ്ങളുടെ […]