അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് കളിക്കാൻ വരുന്നതിനു സമ്മതം അറിയിച്ചുവെന്ന കായികമന്ത്രി വി അബ്ദുൽ റഹ്മാന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. നേരത്തെ ഇന്ത്യയിൽ കളിക്കാൻ വരാൻ അർജന്റീന സന്നദ്ധത അറിയിച്ചെങ്കിലും ഭാരിച്ച ചിലവുകൾ വരുമെന്നതിനാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിനു തടസം പറയുകയായിരുന്നു.
ഈ വാർത്ത പുറത്തു വന്നതോടെയാണ് അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ കായികമന്ത്രി ആരംഭിച്ചത്. ആ നീക്കങ്ങൾ വിജയം കണ്ടുവെന്നാണ് ഇപ്പോഴത്തെ പ്രതികരണത്തിൽ നിന്നും മനസിലാക്കേണ്ടത്. 2025 ഒക്ടോബറിൽ രണ്ടു സൗഹൃദമത്സരങ്ങൾ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Argentina football team to reach Kerala in October 2025,
.
.#Argentina #Messi𓃵 #Kerala pic.twitter.com/SRUurB2ehw— KARTHIK KS (@RudraTrilochan) January 18, 2024
എന്നാൽ സൗഹൃദമത്സരം മാത്രമല്ല, കേരളവുമായി ചേർന്ന് പ്രവർത്തിക്കാൻ അർജന്റീന ഒരുക്കമാണെന്നും മന്ത്രിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാൻ അവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനു പുറമെ അയ്യായിരം കുട്ടികൾക്കുള്ള പരിശീലനം നടത്താനും അർജന്റീന താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കേരളത്തിൽ നിന്നും ലഭിച്ച പിന്തുണ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയുടെ ഒഫീഷ്യൽ പേജിൽ നിന്നും വന്ന പോസ്റ്റിൽ നിരവധി രാജ്യങ്ങൾക്കൊപ്പം കേരളത്തെ പ്രത്യേകം പരാമർശിച്ചത് വലിയ ചർച്ചയായിരുന്നു. അതിനു പിന്നാലെയാണ് അർജന്റീന കേരളത്തിലേക്ക് കളിക്കാനെത്താൻ സമ്മതിച്ചത്.
നേരത്തെ ഈ വർഷം തന്നെ അർജന്റീന കേരളത്തിലേക്ക് വരാമെന്ന് സമ്മതിച്ചതായിരുന്നു. എന്നാൽ ജൂൺ മാസത്തിലാണ് അവർ വരാമെന്ന് അറിയിച്ചത്. ആ സമയത്ത് കേരളത്തിൽ മഴക്കാലമായതിനാൽ മത്സരം നടത്താനുള്ള ബുദ്ധിമുട്ടുകൾ അറിയിച്ചതിനെ തുടർന്നാണ് 2025 ഒക്ടോബറിൽ വരാമെന്ന് അർജന്റീനയുടെ പ്രതിനിധികൾ അറിയിച്ചത്.
Argentina Agree To Train Talents Of Kerala