കഴിഞ്ഞ സീസണിൽ ടീമിനെ ടോപ് ഫോറിലെത്തിക്കാനും വളരെ വർഷങ്ങൾക്ക് ശേഷം കിരീടം നേടിക്കൊടുക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗിനു കഴിഞ്ഞിരുന്നതിനാൽ ഈ സീസണിൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ സീസൺ തുടങ്ങി അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നെണ്ണത്തിലും തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം ഫോമിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ബ്രൈട്ടനോട് പൊരുതാൻ പോലും കഴിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയതോടെ ടീമിനെതിരെ പല ഭാഗത്തു നിന്നും വിമർശനം ഉയരുന്നുണ്ട്. ഇംഗ്ലണ്ടിന്റെ മുൻ സ്‌ട്രൈക്കറായ അഗ്‌ബോനാഹോൾ പ്രധാനമായും വിമർശിച്ചത് കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിൽ നിന്നും ടീമിലെത്തിയ കസമീറോയെയാണ്. മത്സരത്തിൽ മോശം പ്രകടനം നടത്തിയ കസമീറോയെ രണ്ടാം പകുതിയിൽ കളിക്കളത്തിൽ നിന്നും ടെൻ ഹാഗ് പിൻവലിക്കുകയും ചെയ്‌തിരുന്നു.
😳 “It was a training game for Brighton.”
😬 “Casemiro looked about 45 when he was running around the pitch…”
👀 “Maguire deserves to play in that team. Let’s keep the same energy for Martinez.”
Gabby Agbonlahor rips in to Man United after their 3-1 loss against Brighton 🔥 pic.twitter.com/SAmPSMHjQi
— talkSPORT (@talkSPORT) September 16, 2023
“കസമീറോ? ആ മിഡ്‌ഫീൽഡിൽ ഒരു നാൽപ്പത്തിയഞ്ച് വയസുള്ളയാളെ പോലെയാണ് കസമീറോ കളിച്ചിരുന്നത്. ഹാനിബോളിനെപ്പോലൊരു യുവതാരത്തെ കളത്തിലിറക്കി അറുപത്തിയഞ്ചാം മിനുട്ടിൽ കസമീറോയെ പിൻവലിക്കേണ്ടി വന്നു. കാരണം താരം അത്ര മോശമായിരുന്നു.” അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ടീമിന്റെ ഡിഫെൻഡറായ ലിസാൻഡ്രോ മാർട്ടിനസിനെ മുൻ യുണൈറ്റഡ് ഗോൾകീപ്പറായ കാസ്‌പർ ഷ്മൈഷലും വിമർശിക്കുകയുണ്ടായി.