ഇത് അനീതി, റൊണാൾഡോയെ അപമാനിക്കുന്നതിനു തുല്യം; പതിനാലു ഗോളുകൾ നേടിയിട്ടും മികച്ച ഇലവനിൽ ഇടമില്ലാതെ റൊണാൾഡോ | Cristiano Ronaldo

ഖത്തർ ലോകകപ്പിനു ശേഷം ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ നിന്നും സൗദിയിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ച ഒന്നായിരുന്നു. ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമെന്ന റെക്കോർഡും സ്വന്തമാക്കിയാണ് റൊണാൾഡോ സൗദിയിൽ എത്തിയത്.

റൊണാൾഡോ എത്തിയപ്പോൾ തന്നെ സൗദി ലീഗ് പകുതിയോളം പിന്നിട്ടിരുന്നിരുന്നു. സീസണിന്റെ രണ്ടാമത്തെ ഘട്ടം മാത്രമേ കളിച്ചുള്ളൂവെങ്കിലും തന്റെ ഗോളടിമികവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. പതിനാലു ഗോളുകളാണ് റൊണാൾഡോ ലീഗിൽ അടിച്ചു കൂട്ടിയത്. ലീഗിലെ ടോപ് സ്കോററായ താരം 21 ഗോളുകളാണ് നേടിയതെന്നിരിക്കെയാണ് ജനുവരിയിൽ ടീമിലെത്തിയ താരം പതിനാലു തവണ വലകുലുക്കിയത്.

എന്നാൽ ഇത്രയും മികച്ച പ്രകടനം ലീഗിൽ നടത്തിയിട്ടും സൗദി പ്രൊ ലീഗിലെ ടീം ഓഫ് ദി സീസണിൽ റൊണാൾഡോ ഇടം പിടിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഒപ്റ്റയുടെ ടീം ഓഫ് ദി സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തഴഞ്ഞിരിക്കുന്നത്. റൊണാൾഡോക്ക് പകരം സ്‌ട്രൈക്കർ സ്ഥാനത്ത് അൽ ഹിലാലിൽ കളിക്കുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഓഡിയോൺ ഇഗോളോയാണ് ഇടം പിടിച്ചത്.

സീസണിന്റെ പകുതി മാത്രം കളിച്ച് ഇത്രയും ഗോളുകൾ അടിച്ചു കൂട്ടിയിട്ടും ടീം ഓഫ് ദി സീസണിൽ നിന്നും റൊണാൾഡോയെ തഴഞ്ഞതിൽ ആരാധകർ പ്രതിഷേധമുയർത്തുന്നുണ്ട്. എന്നാൽ ഈ സീസണിൽ തന്നെ തഴഞ്ഞവർക്ക് അടുത്ത സീസണിൽ റൊണാൾഡോ മറുപടി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അടുത്ത സീസണിൽ ലീഗിലെ ടോപ് സ്‌കോറർ താൻ തന്നെയാകുമെന്ന് ഈ സീസണിൽ തന്നെ താരം വ്യക്തമാക്കിയിട്ടുണ്ട്.

Cristiano Ronaldo Ommitted From Saudi League Team Of Season

Al NassrCristiano RonaldoSaudi Arabia
Comments (0)
Add Comment