അടുത്ത കാലത്തുണ്ടായ ബാലൺ ഡി ഓർ പുരസ്‌കാരങ്ങളിൽ ഏറ്റവും വലിയ പോരാട്ടം നടക്കുക ഈ വർഷത്തെ ബാലൺ ഡി ഓറിൽ ആകുമെന്നാണ് കരുതേണ്ടത്. മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയ നിരവധി താരങ്ങൾ ഇത്തവണ ഒപ്പത്തിനൊപ്പം നിന്ന് മത്സരിക്കുന്നുണ്ട്. അവരിൽ ഓരോരുത്തരും പുരസ്‌കാരം അർഹിക്കുന്ന താരങ്ങളാണെന്ന കാര്യത്തിലും സംശയമില്ല.
അതിനിടയിൽ ഗോളിന്റെ ബാലൺ ഡി ഓർ പവർ റാങ്കിങ് വീണ്ടും അപ്‌ഡേറ്റ് ചെയ്‌തപ്പോഴും ലയണൽ മെസി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ വർഷം ഖത്തറിൽ കിരീടം സ്വന്തമാക്കിയ മെസി പിഎസ്‌ജിക്കൊപ്പം ലീഗും സ്വന്തമാക്കി. വ്യക്തിഗതമായി മെസി നടത്തിയ മികച്ച പ്രകടനവും താരത്തെ പുരസ്‌കാരം നേടാനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിർത്തുന്നു.
✨ Current ranking of the favorites to win the Ballon d'Or 2023. @goal ✔️
🇦🇷 1 – Messi
🇳🇴 2 – Haaland
🇫🇷 3 – Mbappé
🇧🇷 4 – Vinicius Jr
🇧🇪 5 – De Bruyne
🇪🇸 6 – Rodri
🇩🇪 7 – Gündogan
🇳🇬 8 – Osimhen
🇵🇱 9 – Lewandowski
🇦🇷 10 – Julián Álvarez pic.twitter.com/pDpspj460P— All About Argentina 🛎🇦🇷 (@AlbicelesteTalk) June 30, 2023
മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ എർലിങ് ഹാലാൻഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ലയണൽ മെസിക്കൊപ്പം പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരമായാണ് ഹാലൻഡിനെ കണക്കാക്കുന്നത്. ലോകകപ്പ് ഫൈനലിൽ എത്തുകയും ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്‌ത കിലിയൻ എംബാപ്പയാണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്.
വിനീഷ്യസ് ജൂനിയർ, കെവിൻ ഡി ബ്രൂയ്ൻ, റോഡ്രി, ഗുൻഡോഗൻ, ഓസിംഹൻ, ലെവൻഡോസ്‌കി, ഹൂലിയൻ അൽവാരസ് എന്നിവരാണ് നാല് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്. അർജന്റീന ടീമിൽ നിന്നും രണ്ടു താരങ്ങൾ ആദ്യ പത്തിലുണ്ടെന്നത് അഭിമാനമാണ്. മറ്റൊരു രാജ്യത്തു നിന്നും രണ്ടു താരങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല.
Current Favorites To Win Ballon Dor 2023