കേരള ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിലും മിന്നുന്ന പ്രകടനം തുടരുകയാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിസ് ഡയമെന്റക്കൊസ്. കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യമായി ബൂട്ട് കെട്ടിയ കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത താരം ഈ സീസണിലിതു വരെ പരിക്കും വിലക്കും കാരണം ആറു മത്സരങ്ങളേ കളിച്ചിട്ടുള്ളൂവെങ്കിലും നിലവിൽ നാല് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ പതറിയ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവന്നത് ദിമിത്രിസിന്റെ ഇരട്ടഗോളുകളിലൂടെയാണ്. ആദ്യത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടിയ താരം രണ്ടാമത്തെ ഗോൾ ഒരു തണ്ടർ സ്‌ട്രൈക്കിലൂടെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഐഎസ്എൽ വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ തന്റെ ഗോളിനെക്കുറിച്ചും പരിശീലകനെക്കുറിച്ചും താരം പ്രതികരിക്കുകയുണ്ടായി.
𝐓𝐡𝐞 𝐆𝐫𝐞𝐞𝐤 𝐆𝐨𝐚𝐥𝐬𝐜𝐨𝐫𝐢𝐧𝐠 𝐎𝐝𝐲𝐬𝐬𝐞𝐲 🟡🔥
📹 Here are all 1️⃣6️⃣ of Dimi's goals for us so far! 🎯⚽
We're looking forward to many more goals in 🟡!
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnuLvN#KBFC #KeralaBlasters pic.twitter.com/CXyS4DklFN
— Kerala Blasters FC (@KeralaBlasters) December 2, 2023
“പരിക്ക് കാരണം പ്രീ സീസണിലെ എല്ലാ മത്സരങ്ങളും നഷ്‌ടമായെങ്കിലും അതവസാനിച്ചുവെന്നും ഞാൻ നല്ല ഷേപ്പിൽ ഫോമിലേക്ക് തിരിച്ചെത്തിയെന്നുമാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും എനിക്ക് ടീമിനെ സഹായിക്കുന്ന ഗോൾ നേടാൻ കഴിഞ്ഞു. കഴിഞ്ഞ സീസണിൽ കളിച്ചിരുന്ന, എല്ലാവർക്കും അറിയാവുന്ന, ടീമിനെ സഹായിക്കുന്ന ആ ദിമി തിരിച്ചെത്തിയന്നാണ് ഞാൻ കരുതുന്നത്.” ദിമിത്രിസ് പറഞ്ഞു.