ലയണൽ മെസി തന്നെ ഇത്തവണ ബാലൺ ഡി ഓർ നേടും, കഴിഞ്ഞ നിരവധി ലോകകപ്പുകൾ അതിനു തെളിവാണ് | Messi

കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചിരുന്നു. ലയണൽ മെസിയടക്കം മുപ്പതു പേരാണ് ബാലൺ ഡി ഓറിനുള അന്തിമ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ലയണൽ മെസി തന്നെ പുരസ്‌കാരം നേടുമെന്നാണ് കരുതുന്നതെങ്കിലും എർലിങ് ഹാലാൻഡ്, കെവിൻ ഡി ബ്രൂയ്ൻ തുടങ്ങി ചാമ്പ്യൻസ് ലീഗ് അടക്കം ട്രെബിൾ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങൾ മെസിക്ക് എതിരാളികളായി വരാനുള്ള സാധ്യതയും അതിനൊപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയവും ലയണൽ മെസി അതിൽ വഹിച്ച പങ്കും വെളിപ്പെടുത്തി ഇത്തവണ ബാലൺ ഡി ഓർ അർജന്റീന നായകൻ തന്നെ വിജയിക്കുമെന്നാണ് ഫോക്‌സ് സ്പോർട്ട്സ് അർജന്റീന അടിവരയിട്ടു പറയുന്നത്. ഇതിനു മുൻപത്തെ ചില ലോകകപ്പുകൾ വിജയിച്ച ടീമിനായി മികച്ച പ്രകടനം നടത്തിയ താരങ്ങൾ ബാലൺ ഡി ഓർ വിജയിച്ചത് അവർ ചൂണ്ടിക്കാട്ടുന്നു. 1998, 2002, 2006 ലോകകപ്പുകളാണ് അവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

1998ൽ സിദാനാണ് ബാലൺ ഡി ഓർ നേടിയത്. ആ സീസണിൽ താരം നേടിയ കിരീടങ്ങൾ ലോകകപ്പും സീരി എയും മാത്രമാണ്. അതേസമയം സിദാന്റെ എതിരാളിയായി ഉണ്ടായിരുന്നത് ക്രൊയേഷ്യൻ താരമായ ഡാവോർ ഷുക്കൂറാണ്. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിച്ച അദ്ദേഹം ടൂർണമെന്റിലെ ടോപ് സ്കോററായി ക്രൊയേഷ്യയെ ലോകകപ്പ് സെമി ഫൈനൽ വരെയെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാലൺ ഡി ഓർ നേടിയത് ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച സിദാനാണ്.

മറ്റൊന്ന് തൊട്ടടുത്ത ലോകകപ്പിനു ശേഷം റൊണാൾഡോ ബാലൺ ഡി ഓർ നേടിയതാണ്. ബ്രസീലിനൊപ്പം ലോകകപ്പും റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും വിജയിക്കാൻ കഴിഞ്ഞ താരമാണ് റോബർട്ടോ കാർലോസ്. എന്നാൽ താരം രണ്ടാം സ്ഥാനത്താണ് എത്തിയത്. ഇന്റർ മിലാനായി വെറും 16 മത്സരങ്ങൾ കളിച്ച് ഏഴു ഗോളുകൾ മാത്രം നേടിയ റൊണാൾഡോ എങ്ങിനെയാണ് ബാലൺ ഡി ഓർ നേടിയത്. അതിനു കാരണം താരം ബ്രസീലിനെ മുന്നിൽ നിന്നു നയിച്ച് ലോകകപ്പ് നേടിയെന്നതു തന്നെയാണ്.

അതിനു ശേഷം നടന്ന 2006 ലോകകപ്പിലും കഥയിൽ മാറ്റമില്ല. റൊണാൾഡീന്യോ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ബാഴ്‌സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയിരുന്നു. എന്നാൽ ആ വർഷം ബാലൺ ഡി ഓറിൽ താരം രണ്ടാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. അന്ന് വിജയം നേടിയത് തരം താഴ്ത്തപ്പെട്ട യുവന്റസിന്റെ താരമായ താരമായ ഫാബിയോ കന്നവാരോയാണ്. അതിനു കാരണം താരം ഇറ്റലിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചുവെന്നത് തന്നെയാണ്.

ഈ താരങ്ങളെയെല്ലാം പരിഗണിക്കുമ്പോൾ അതിനേക്കാൾ മികച്ച പ്രകടനമാണ് മെസി നടത്തിയത്. അർജന്റീനയെ മുന്നിൽ നിന്നു നയിച്ച താരം ടൂർണമെന്റിലെ മികച്ച താരവും രണ്ടാമത്തെ ടോപ് സ്കോററുമായി ടീമിന് ലോകകപ്പ് നേടിക്കൊടുത്തു. ഫൈനലിൽ ഇരട്ടഗോളുകൾ നേടിയതിനു പുറമെ അൻപതിലധികം ഗോളുകളിൽ പങ്കാളിയായി. പിഎസ്‌ജിക്കൊപ്പം ലീഗും ഇന്റർ മിയാമിക്കൊപ്പം ലീഗ്‌സ് കപ്പും നേടിയ മെസി അതുകൊണ്ടു തന്നെ ഇത്തവണ ബാലൺ ഡി ഓർ നേടുമെന്ന് ഫോക്‌സ് സ്പോർട്ട്സ് അർജന്റീന വ്യക്തമാക്കുന്നു.

Explaining Why Messi Gonna Win 2023 Ballon Dor

Ballon D'orLionel MessiRonaldo NazarioZinedine Zidane
Comments (0)
Add Comment