ജർമനി കേന്ദ്രീകരിച്ചുള്ള ഫിയാഗോ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ ഓൺലൈനിലൂടെ നടത്തുന്ന ഫിയാഗോ ഫാൻസ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ. ഫാൻസിന്റെ പോളിങ്ങിലൂടെ ഓരോ ഘട്ടത്തിലും വിജയിയെ കണ്ടെത്തുന്നതാണ് ഈ ടൂർണമെന്റിന്റെ രീതി.
സെമി ഫൈനൽ വരെയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കോട്ടിഷ് ക്ലബായ സെൽറ്റിക്കിനെ തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. അതേസമയം സെമി ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ആരാധകർ പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് ലിസ്ബനെ കീഴടക്കി ഫൈനലിൽ എത്തി.
The 2 finalists of the Fiago Fans Cup are official 🏆
🇮🇳 Kerala Blasters
🇩🇪 Borussia DortmundI will post the final at 10AM German time/1:30PM Indian time so both fanbases are awake at start & end of the final. Set your alarm ⏰
— 𝗙𝗜𝗔𝗚𝗢 (@fiago7) October 9, 2024
ഫൈനലിന്റെ പോളിംഗ് ഇന്നാണ് നടക്കുക. ഇന്ത്യൻ സമയം ഇന്ന് ഉച്ചക്ക് ഒന്നര മുതൽ പോളിംഗ് ആരംഭിക്കും. ജർമനിയിൽ തന്നെയുള്ള ഒരു ഇൻഫ്ളുവന്സർ നടത്തുന്ന ഈ മത്സരത്തിൽ ജർമനിയിലെ തന്നെ വമ്പൻ ക്ലബ്ബിനെ കീഴടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ളത്.
ഈ പോളിങ്ങിന്റെ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തിരുന്നു. സെൽറ്റിക്കുമായി നടന്ന മത്സരത്തിന്റെ പോളിംഗാണു ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്‌തത്. അമ്പത്തിരണ്ട് ശതമാനം വോട്ടുകൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.
ഔദ്യോഗികമായ രീതിയിൽ നടക്കുന്ന ഒരു മത്സരം അല്ലെങ്കിലും ലോകത്തിൽ വമ്പൻ ഫാൻബേസുള്ള പല ക്ലബുകളെയും മനസിലാക്കാൻ ഇതിലൂടെ കഴിയും. കേരളം എന്ന ചെറിയ സംസ്ഥാനത്തിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ആഗോളതലത്തിൽ ശ്രദ്ധ കിട്ടാൻ ഇത് സഹായിക്കും.