സാഫ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെ വിജയം നേടി ഇന്ത്യ. നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക്ക് മികവിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ അർഹിച്ച വിജയം തന്നെയാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
പത്ത് മിനുട്ട് മാത്രമാണ് ഇന്ത്യക്ക് മുന്നിലെത്താൻ വേണ്ടി വന്നത്. പാകിസ്ഥാൻ ഗോൾകീപ്പർ ദാനം നൽകിയ ഗോളായിരുന്നു അത്. പന്ത് ക്ലിയർ ചെയാനുള്ള ഗോളിയുടെ ശ്രമം പാളിയപ്പോൾ അത് ലഭിച്ച ഛേത്രിക്ക് ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിലേക്ക് അത് തട്ടിയിടേണ്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. നാല് മിനുട്ടിനു ശേഷം ലഭിച്ച പെനാൽറ്റിയിലൂടെ ഛേത്രി വീണ്ടും ഇന്ത്യയുടെ ലീഡ് ഉയർത്തി.
Enjoy Sunil Chhetri's first goal against Pakistan.#Celebratefootball #SAFFChampionship2023 #INDPAK #INDvsPAK pic.twitter.com/Qw5xL3O3XN
— T Sports (@TSports_bd) June 21, 2023
മത്സരത്തിൽ പിന്നീടും ഇന്ത്യയുടെ മുന്നേറ്റങ്ങൾ തന്നെയാണ് കൂടുതലായി ഉണ്ടായിരുന്നതെങ്കിലും വമ്പൻ അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കാൻ ആദ്യപകുതിയിൽ ടീമിനായില്ല. കനത്ത മഴയും ടീമിന്റെ നീക്കങ്ങളെ ബാധിച്ചു. പാകിസ്ഥാൻ ഇന്ത്യക്ക് ഭീഷണിയെ ആയിരുന്നില്ല. ഹാഫ് ടൈമിന് തൊട്ടു മുൻപ് പാകിസ്ഥാൻ താരം ത്രോ എടുക്കുന്നത് തടഞ്ഞ ഇന്ത്യൻ പരിശീലകൻ സ്റ്റിമാക്കിനു ചുവപ്പുകാർഡും ലഭിച്ചു.
Sunil Chhetri scored the second goal from the penalty.#Celebratefootball #SAFFChampionship2023 #INDPAK #INDvsPAK pic.twitter.com/CHJZVjcqYq
— T Sports (@TSports_bd) June 21, 2023