ലയണൽ മെസിയുടെ പ്രതിഫലമെത്ര, ആരൊക്കെ പുതിയതായി ടീമിലെത്തും; ഇന്റർ മിയാമി ഉടമ വെളിപ്പെടുത്തുന്നു | Inter Miami

ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്ന് ലയണൽ മെസി അറിയിച്ചെങ്കിലും ഇതുവരെയും താരത്തിന്റെ സൈനിങ്‌ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂണിൽ പിഎസ്‌ജി കരാർ അവസാനിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്ന അവർ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം പകുതിയോടെ മെസിയുടെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം 21നു നടക്കുന്ന മത്സരത്തിൽ താരം അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടയിൽ ലയണൽ മെസിക്ക് ഇന്റർ മിയാമിയിൽ ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് ക്ലബിന്റെ സഹ ഉടമയായ ജോർജ് മാസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. അമ്പത് മുതൽ അറുപതു മില്യൺ ഡോളറാണ് താരത്തിന് ഇന്റർ മിയാമിയിൽ നിന്നും ലഭിക്കുക. അതിനു പുറമെ കോൺട്രാക്റ്റിന്റെ ഭാഗമായി ആപ്പിൾ, അഡിഡാസ് എന്നിവയിൽ നിന്നുമുള്ള ഷെയറുകളും മെസിക്ക് ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു.

ലയണൽ മെസിയോടൊപ്പം ചേരാൻ ഇന്റർ മിയാമിയിലേക്ക് വരുന്ന താരങ്ങൾ ആരൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ താരങ്ങൾ കൂടി വരുമെന്ന് പറഞ്ഞ അദ്ദേഹം ആൽബയുമായി സംസാരിച്ചിട്ടുണ്ടെന്നും അതുപോലെ ലൂയിസ് സുവാരസിന് റിലീസിംഗ് ക്ലോസുള്ളത് സൗകര്യമാണെന്നും പറഞ്ഞു. ഇതൊക്കെ നടക്കുമോ എന്നുറപ്പില്ലെങ്കിലും ജൂലൈ 15നു മുൻപ് എല്ലാ പ്രഖ്യാപനവും നടക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

മൂന്നര വർഷമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ലയണൽ മെസിയെ ഇന്റർ മിയാമിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും മാസ് പറയുകയുണ്ടായി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ ലീഗാക്കി അമേരിക്കൻ ലീഗിനെ മാറ്റാൻ ലയണൽ മെസിക്ക് കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ആപ്പിൾ ഡീൽ മെസിയെ സ്വന്തമാക്കാൻ വളരെ സഹായിച്ചുവെന്നും പറഞ്ഞു.

Inter Miami Co Owner Reveals Messi Salary

Inter MiamiJordi AlbaLionel MessiLuis Suarez
Comments (0)
Add Comment