ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ജയ് ഗുപ്‌ത. പൂനെ സിറ്റി അടക്കമുള്ള ക്ലബുകളിൽ കളിച്ചതിനു ശേഷം യൂറോപ്പിലേക്ക് ചേക്കേറിയ താരം ഈ സീസണിന് മുന്നോടിയായാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. എഫ്‌സി ഗോവ സ്വന്തമാക്കിയ താരം ഈ സീസണിൽ ക്ലബിനായി മിന്നുന്ന പ്രകടനവും നടത്തുന്നുണ്ട്.
ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരം ഇന്ത്യൻ ഫുട്ബോളിൽ നിന്നും ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച പ്രതിഭയാണെന്നാണ് കഴിഞ്ഞ ദിവസം ഒരു ഫുട്ബോൾ അനലിസ്റ്റ് അഭിപ്രായപ്പെട്ടത്. ട്വിറ്ററിൽ ഇൻവെർട്ട് ദി വിങ് എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുമാണ് ജയ് ഗുപ്‌തക്ക് പ്രശംസ ലഭിച്ചത്. ടോട്ടനം ഹോസ്പേറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടാണിത്.
Tottenham have tapped into the South Korean market when they signed Heung Min Son.
A massive, massive market which has brought in a lot of South Korean fans.
They should now consider expanding even further and look at tapping into the Indian market.
Keep an eye out on Jay…
— B. (@InvertTheWing) February 3, 2024
അദ്ദേഹം പറയുന്നത് പ്രകാരം മാർക്കറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടോട്ടനം ജയ് ഗുപ്‌തയെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്നാണ്. സൗത്ത് കൊറിയൻ താരമായ ഹ്യുങ് മിൻ സോണിനെ സ്വന്തമാക്കിയതോടെ ആ രാജ്യത്ത് നിന്നും ടോട്ടനത്തിനു ഒരുപാട് ആരാധകരെ ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഇന്ത്യയിൽ നിന്നുള്ള ആരാധകരെ ഉണ്ടാക്കുക കൂടി ടോട്ടനം ലക്ഷ്യമിടുന്നു.