ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീടപ്രതീക്ഷയുള്ള ഒരു ടീമിൽ നിന്നും സീസണിന്റെ രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ തകർന്നു വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതി അവസാനിക്കുമ്പോൾ ഒരു ഗോൾ പോലും വഴങ്ങാതെ തുടർച്ചയായ മൂന്നു വിജയങ്ങൾ നേടിയ ടീം രണ്ടാം പകുതിയിൽ കളിച്ച അഞ്ചിൽ നാല് മത്സരങ്ങളിലും തോൽവി വഴങ്ങി മോശം സാഹചര്യത്തിലൂടെ കടന്നു പോകുന്നു.
മറ്റുള്ള ടീമുകളുടെ ഫലം കൂടി അനുകൂലമായാൽ ഈ സീസണിൽ ഷീൽഡും ഐഎസ്എൽ കിരീടവും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കഴിയും. എന്നാൽ ടീമിന്റെ നിലവിലെ സാഹചര്യം അറിയാവുന്നതിനാൽ കടുത്ത ആരാധകർ പോലും ഒന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല. അടുത്ത സീസണിൽ നോക്കാമെന്നാകും ഭൂരിഭാഗവും കരുതുന്നുണ്ടാവുക.
The day the last game of the season is played, i'll give you a major update on Kerala Blasters. https://t.co/avXOWe9MHn
— Marcus Mergulhao (@MarcusMergulhao) March 8, 2024
എന്തായാലും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ തുടങ്ങിയെന്നാണ് കരുതേണ്ടത്. ഒരു ദിവസത്തിനിടെ പുറത്തു വന്ന രണ്ട് അപ്ഡേറ്റുകൾ അതിന്റെ സൂചന തന്നെയാണ് നൽകുന്നത്. അതിലൊരെണ്ണം എഫ്സി ഗോവ താരമായ നോവ സദൂയിയെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തുന്നുണ്ടെന്നതാണ്.
മറ്റൊരു അപ്ഡേറ്റ് പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പുറത്തു വിട്ടതാണ്. ഈ സീസണിലെ അവസാന മത്സരം കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വലിയൊരു അപ്ഡേറ്റ് നൽകുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം കുറിച്ചത്. അണിയറയിൽ ബ്ലാസ്റ്റേഴ്സിന്റെ എന്തൊക്കെയോ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഫാൻബേസുള്ള ക്ലബാണെങ്കിലും ടീമിനെ തയ്യാറെടുപ്പിക്കുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ചില പോരായ്മകളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും സീസണുകളായി അതിൽ നിന്നും മാറി മികച്ച താരങ്ങളെ ക്ലബ് സ്വന്തമാക്കുന്നുണ്ട്. അടുത്ത സീസണിൽ കൂടുതൽ കരുത്തോടെ ബ്ലാസ്റ്റേഴ്സ് ഇറങ്ങി കിരീടം നേടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
Kerala Blasters Preparing Something Big