ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപിന്തുണയുള്ള ക്ലബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. 2014ൽ മാത്രമാണ് രൂപീകരിക്കപ്പെട്ടത് എങ്കിലും അതിനു ശേഷം നൂറ്റാണ്ടുകൾ പഴക്കമുള്ള പല ക്ലബുകളെയും പിന്നിലാക്കുന്ന തരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം വളർന്നത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മറികടക്കാൻ മറ്റൊരു ടീമിനും കഴിയില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.
ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരായി കേരള ബ്ലാസ്റ്റേഴ്‌സ് മാറുന്നതിന്റെ ലക്ഷണങ്ങളാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് റിപ്പോർട്ട് ചെയ്‌തത് പ്രകാരം ഏഷ്യയിൽ തന്നെ ഏറ്റവുമധികം ഇൻസ്റ്റഗ്രം ഇന്ററാക്ഷൻസ് നടന്ന ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഒക്ടോബർ മാസത്തിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്ന ക്ലബുകളുടെ വിവരങ്ങളാണ് അവർ പുറത്തുവിട്ടത്.
📲⚽ TOP 3 most popular asian football clubs ranked by total interactions on #instagram during october 2023!💙💬
1.@AlNassrFC 81,9M
2.@KeralaBlasters 25,2M
3.@PersepolisFC 20,8M pic.twitter.com/ftT1XsfvjY
— Deportes&Finanzas® (@DeporFinanzas) November 10, 2023
കണക്കുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ മാത്രമാണ് ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. 81.9 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസുമായി അൽ നസ്ർ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അവരെക്കാൾ കുറച്ചു പിന്നിലാണ്. 25.2 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 20.8 മില്യൺ ഇന്ററാക്ഷൻസുള്ള ഇറാനിയൻ ക്ലബായ പേഴ്സെപൊളിസാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.