ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻബേസ് ഏതാണെന്ന കാര്യത്തിൽ യാതൊരു സംശയവും ആർക്കുമുണ്ടാകില്ല. ആഗോളതലത്തിൽ തന്നെ വളരെ ശ്രദ്ധയാകർഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഫാൻബേസ്.
എന്നാൽ ഈ ആരാധകരുടെ ഏറ്റവും വലിയ നിരാശയാണ് ക്ലബിന് ഒരു കിരീടം പോലും ഇല്ലെന്നത്. ഐഎസ്എല്ലിൽ കളിക്കുന്ന ടീമുകളിൽ ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരേയൊരു ടീം കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണ്.
Adrian Luna 🗣️ We all know how long the fans have waited—almost eleven years. We are working hard to deliver for them and ourselves, as we are far from our families. It’s not easy, but we’re determined to make it happen.” @bridge_football #KBFC
— KBFC XTRA (@kbfcxtra) October 19, 2024
ഇക്കാര്യത്തിൽ ആരാധകർക്കുള്ള നിരാശ ടീമിന്റെ നേതൃത്വത്തിനും ടീമിലെ താരങ്ങൾക്കുമെല്ലാം നന്നായി അറിയാം. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണ ഇതേക്കുറിച്ച് സംസാരിക്കുകയും കിരീടത്തിനായി പൊരുതുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തിട്ടുണ്ട്.
“ഏതാണ്ട് പതിനൊന്നു വർഷത്തോളമായി ആരാധകർ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം. ഞങ്ങൾക്ക് അവർക്ക് വേണ്ടത് നൽകുന്നതിനായി അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. അതെളുപ്പമല്ല, പക്ഷെ അത് നടത്താനുള്ള ദൃഢനിശ്ചയം ഞങ്ങൾക്കുണ്ട്.” അഡ്രിയാൻ ലൂണ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പരിക്കേറ്റതിനു ശേഷം ഇതുവരെ ഒരു ഗംഭീര പ്രകടനം നടത്താൻ ലൂണക്ക് കഴിഞ്ഞിട്ടില്ല. സീസൺ ആരംഭിക്കുമ്പോൾ ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന താരം മൊഹമ്മദൻസിനെതിരെ ഫിറ്റ്നസ് വീണ്ടെടുത്ത് മുഴുവൻ സമയവും കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.