കോപ്പ ലിബർട്ടഡോസ് ടൂർണമെന്റിലെ മത്സരത്തിനിടെ അബദ്ധത്തിൽ അർജന്റീന താരമായ ലൂസിയാണോ സാഞ്ചസിന്റെ കാലൊടിച്ച് ബ്രസീലിയൻ താരം മാഴ്സലോ. കഴിഞ്ഞ ദിവസം മാഴ്സലോയുടെ ക്ലബായ ഫ്ലുമിനൻസും അർജന്റീനയോ ജൂനിയേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് വിഷമമുണ്ടാക്കുന്ന സംഭവം നടന്നത്. മത്സരത്തിന്റെ അൻപത്തിനാലാം മിനുട്ടിലായിരുന്നു സംഭവം നടന്നത്.
പന്തുമായി ഡ്രിബിൾ ചെയ്ത് മുന്നേറാൻ മാഴ്സലോ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സ്റ്റെപ്പ് ഓവർ ചെയ്ത് എതിരാളിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മാഴ്സലോ ഒരു കാൽ വെച്ചത് തന്നെ തടയാനെത്തിയ അർജന്റീന താരത്തിന്റെ കാലിലായിരുന്നു. ഇരുപത്തിയൊമ്പതു വയസുള്ള അർജന്റീന താരത്തിനെ കാൽ അപ്പോൾ തന്നെ ഒടിഞ്ഞുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
Another angle of the worst football injury you’ll see today. Marcelo accidentally breaks Luciano Sanchez’s leg in the Libertadores tonight.
Marcelo left the pitch in tears with a red card.pic.twitter.com/kaSgz9ekTj
— Neymoleque | Fan 🇧🇷 (@Neymoleque) August 1, 2023
സംഭവത്തിന് ശേഷം ചുവപ്പുകാർഡ് ലഭിച്ച മാഴ്സലോ കരഞ്ഞു കൊണ്ടാണ് കളിക്കളം വിട്ടത്. അതിനു ശേഷം താൻ കാരണമുണ്ടായ ദാരുണമായ സംഭവത്തിൽ താരം ക്ഷമാപണം നടത്തി രംഗത്തു വരികയും ചെയ്തു. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പരിക്കേറ്റ ലൂസിയാണോ സാഞ്ചസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മാഴ്സലോ പറഞ്ഞു.
Hoy me ha tocado vivir un momento muy difícil dentro del campo. Sin querer he lesionado a un compañero de profesión. Quiero desearte la mejor recuperación posible, Luciano Sánchez. Toda la fuerza del mundo! 💜🙏🏾#M12 pic.twitter.com/vaG04hvioW
— Marcelotwelve (@MarceloM12) August 2, 2023
കരിയർ തന്നെ അവസാനിക്കാൻ കാരണമാകുന്ന ഫൗൾ പോലെ തോന്നിപ്പിച്ചെങ്കിലും ലൂസിയാനോ സാഞ്ചസ് പരിക്കിൽ നിന്നും മുക്തനായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന് ശസ്ത്രക്രിയ നടത്തിയെന്നും എട്ടു മുതൽ പത്ത് വരെ മാസം പുറത്തിരിക്കേണ്ടി വരുമെന്നുമെന്നുമാണ് ഇപ്പോൾ ലഭ്യമായ വിവരം. എന്തായാലും ഫുട്ബോൾ ലോകം കണ്ട ഏറ്റവും മാരകമായ സംഭവങ്ങളിൽ ഒന്നാണിതെന്നതിൽ സംശയമില്ല.
Marcelo Accidently Break Opponent Leg