ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയും എന്നിരിക്കെയാണ് താരം ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം എടുത്തത്. ബാഴ്‌സയിലേക്ക് താരം തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച ആരാധകർക്കും വലിയ നിരാശയാണ് തീരുമാനം ഉണ്ടാക്കിയത്.
ലയണൽ മെസിയുടെ കരാർ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. 2025 വരെയാണ് താരം ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇതൊരു വർഷത്തേക്ക് കൂടി നീട്ടാൻ താരത്തിന് കഴിയും. അമ്പതു മുതൽ അറുപതു മില്യൺ ഡോളർ താരത്തിന് പ്രതിവർഷം പ്രതിഫലമായി ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനു പുറമെ മറ്റു ചില ഓഫറുകളുമുണ്ട്.
Argentine superstar Lionel Messi is reportedly expected to make his Inter Miami debut on July 21 https://t.co/VyoX7dqJrr
— CNN (@CNN) June 21, 2023
ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കുക ജൂൺ മുപ്പതിനാണ്. അതിനു ശേഷമാണ് താരം ഇന്റർ മിയാമിയുമായി കരാർ ഒപ്പിടുക. ജൂലൈ ഇരുപത്തിയൊന്നിന് ക്രൂസ് അസുലിനെതിരെ നടക്കുന്ന മത്സരത്തിൽ താരം ഇന്റർ മിയാമിയിൽ അരങ്ങേറ്റം നടത്തും. മെസി വരുന്നതിനാൽ ക്ലബിന്റെ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഉയർത്താനുള്ള പ്രവർത്തനങ്ങളും ഇന്റർ മിയാമി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ലയണൽ മെസിയുടെ വരവ് അമേരിക്കൻ ലീഗിന് പുതിയൊരു ഊർജ്ജം നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലീഗിൽ താഴെ കിടക്കുന്ന ഇന്റർ മിയാമിക്കും അത് ഉയർച്ച നൽകും. അതേസമയം അമേരിക്കൻ ലീഗിന്റെ സമയക്രമത്തിൽ വ്യത്യാസം ഉള്ളതിനാൽ ലയണൽ മെസി വീണ്ടും ബാഴ്‌സലോണക്കായി കളിക്കുമെന്ന നേരിയ പ്രതീക്ഷ ആരാധകർക്ക് ഇപ്പോഴുമുണ്ട്.
Messi Inter Miami Contract Details And Debut Date