അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസിയുടെ ഓരോ മത്സരവും ആരാധകർക്ക് വലിയൊരു വിരുന്നാണ് സമ്മാനിക്കുന്നത്. ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച താരം അതിൽ അഞ്ചിലും ഗോളുകൾ നേടുകയും ടീമിന് വിജയം നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിക്കുകയും ചെയ്‌തു. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം അഞ്ചു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് ലയണൽ മെസി സ്വന്തമാക്കിയിരിക്കുന്നത്.
ഷാർലറ്റ് എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ അവസാനത്തെ ഗോൾ നേടിയത് ലയണൽ മെസിയായിരുന്നു. ഈ ഗോളോടെ ലയണൽ മെസി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഐഎഫ്എഫ്എച്ച്എസ് മീഡിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നൂറിലധികം ഗോളുകൾ മൂന്നു പതിറ്റാണ്ടുകളായി നേടിയ താരമെന്ന റെക്കോർഡാണ് ലയണൽ മെസി കഴിഞ്ഞ മത്സരത്തിലൂടെ സ്വന്തമാക്കിയത്.
🏅According to @iffhs_media, Messi's latest goal made him the 5th player ever with 1⃣0⃣0⃣+ goals in 3 different decades!
🗓️ 2000s: 169 ⚽️
🗓️ 2010s: 546 ⚽️
🗓️ 2020s: 100 ⚽️He joins a prestigious list:
🇦🇷 Di Stefano (40s-60s)
🇭🇺 Puskas (40s-60s)
🇧🇷 Pele (50s-70s)
🇧🇷 Romario… pic.twitter.com/0ltJyzRXQT— MessivsRonaldo.app (@mvsrapp) August 13, 2023
2000 മുതൽ 2010 വരെയുള്ള കാലയളവിൽ 169 ഗോളുകൾ നേടിയ ലയണൽ മെസി അതിനു ശേഷമുള്ള പത്ത് വർഷങ്ങളിലാണ് ഏറ്റവുമധികം ഗോളുകൾ നേടിയത്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ 546 ഗോളുകളാണ് അർജന്റീന താരം നേടിയത്. അതിനു ശേഷം 2020 മുതൽ ഇന്നുവരെ 100 ഗോളുകളും ലയണൽ മെസി സ്വന്തമാക്കി. ഡി സ്‌റ്റെഫാനോ, പുഷ്‌കാസ്, പെലെ, റൊമാരിയോ എന്നീ താരങ്ങൾ മാത്രമാണ് ഈ റെക്കോർഡ് ഇതിനു മുൻപ് സ്വന്തമാക്കിയിട്ടുള്ളത്.
ലയണൽ മെസിയുടെ സമകാലീനനും മെസിയോടൊപ്പം ആരാധകർ ചേർത്തു വെക്കുന്ന താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. റൊണാൾഡോയെക്കാൾ പ്രായം മെസിക്ക് കുറവായതിനാൽ താരം അതിനെ മറികടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Messi Scored 100 Plus Goals In Three Decades