അടുത്ത ലയണൽ മെസിയെന്ന് അറിയപ്പെടുന്ന തുർക്കിഷ് യുവതാരമായ ആർദ ഗുളറിനെ സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ബാഴ്‌സലോണക്ക് മുൻതൂക്കമുണ്ടെന്ന് റിപ്പോർട്ടുകൾ. പതിനെട്ടു വയസുള്ള ഫെനർബാഷെ താരത്തിനു വേണ്ടി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകളാണ് രംഗത്തുള്ളത്.
റയൽ മാഡ്രിഡിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഓഫർ നൽകിയ ബാഴ്‌സലോണ താരത്തിന് നിശ്ചിത എണ്ണം മത്സരങ്ങളിൽ കളിക്കാമെന്ന ഉറപ്പും നൽകിയാണ് ട്രാൻസ്‌ഫർ നീക്കങ്ങളിൽ മുന്നിലെത്തിയത്. ഇരുപതു മുതൽ ഇരുപത്തിയഞ്ചു വരെ മില്യൺ യൂറോയാണ് താരത്തിനായി ബാഴ്‌സലോണ നൽകാൻ ഉദ്ദേശിക്കുന്നത്. അതിനു ശേഷം ഗുളറെ ഫെനർബാഷെയിലേക്ക് തന്നെ ലോണിൽ വിടാനും ബാഴ്‌സലോണ ഉദ്ദേശിക്കുന്നു.
🚨❗️Here we go
Barcelona 🤝 Guler
▪️ Barcelona offered Arda Guler a contract with a guarantee of the player's participation in 20 matches.
▪️ The value of the deal is between 20-25 million euros, with a plan to repay the amount in two installments
💥 Arda will stay at… pic.twitter.com/XWRCBOdlic
— Barça Senyera (@BarcaSenyera) July 2, 2023