വിനീഷ്യസാണ് കൂടുതൽ മികച്ചത്, റയൽ മാഡ്രിഡിന് എംബാപ്പയെ വേണ്ട | Real Madrid

എംബാപ്പെ റയൽ മാഡ്രിഡിനെ വേണ്ടെന്നു വെച്ചത് റയൽ മാഡ്രിഡ് നേതൃത്വത്തെ തന്നെ ഞെട്ടിച്ച കാര്യമായിരുന്നു. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ പിഎസ്‌ജി കരാർ അവസാനിച്ച എംബാപ്പയെ സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു റയൽ മാഡ്രിഡ്. ക്ലബിലെ നിരവധി താരങ്ങൾ ഫ്രഞ്ച് താരത്തെ സ്വാഗതം ചെയ്‌തു. എന്നാൽ അവസാനനിമിഷത്തിൽ റയലിന്റെ ഓഫർ നിരസിച്ച് പിഎസ്‌ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു എംബാപ്പെ.

നിലവിൽ 2025 വരെയാണ് എംബാപ്പെക്ക് ഫ്രഞ്ച് ക്ലബുമായി കരാറുള്ളത്. കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള അവസരം ലഭിച്ചത് വേണ്ടെന്നു വെച്ചെങ്കിലും ഈ കരാർ അവസാനിക്കുന്നതോടെ താരം വീണ്ടും ലോസ് ബ്ലാങ്കോസിൽ എത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ജൂഡ് ബെല്ലിങ്ങ്ഹാം, എംബാപ്പെ എന്നിവരെ ഒരുമിച്ച് സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനിപ്പോൾ താല്പര്യമില്ലെന്നാണ് മാർക്ക വെളിപ്പെടുത്തുന്നത്. ബ്രസീലിയൻ താരമായ വിനീഷ്യസിന്റെ ഉയർച്ചയെ തുടർന്നാണ് റയൽ മാഡ്രിഡ് മറിച്ചു ചിന്തിക്കാൻ തുടങ്ങിയത്. ഈ സീസണിൽ 23 ഗോളുകളും 21 അസിസ്റ്റുകളും സ്വന്തമാക്കിയ വിനീഷ്യസ് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേടിയ ഗോളടക്കം 22 ഗോളുകളും 20 അസിസ്റ്റുകളുമാണ് ടീമിനായി നേടിയത്.

റിപ്പോർട്ടുകൾ പ്രകാരം എംബാപ്പയുടെ കരാറിൽ 2024ൽ തന്നെ താരത്തെ ഫ്രീ ഏജന്റാക്കി മാറ്റുന്ന ഉടമ്പടിയുണ്ട്. അത് നിലവിൽ വന്നാൽ റയൽ മാഡ്രിഡ് ഫ്രഞ്ച് ഫോർവേഡിനായി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്. ഒരു സീസൺ കൂടി കഴിഞ്ഞാൽ നിലവിൽ റയൽ മാഡ്രിഡിന്റെ സ്‌ട്രൈക്കറായ കരിം ബെൻസിമ ക്ലബിനൊപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അങ്ങിനെയെങ്കിൽ ആ സമയത്ത് എംബാപ്പയെ എത്തിക്കാനാവും റയൽ മാഡ്രിഡ് ശ്രമിക്കുക.

Real Madrid Think Vinicius Is Better And Snub Move For Mbappe

Kylian MbappeReal MadridVinicius Jr
Comments (0)
Add Comment