2023 ബാലൺ ഡി ഓർ ലയണൽ മെസി നേടില്ല, ആർക്കാണ് സാധ്യതയെന്ന് വെളിപ്പെടുത്തി വെയ്ൻ റൂണി | Ballon Dor

ചരിത്രത്തിൽ ഏറ്റവുമധികം ബാലൺ ഡി ഓർ സ്വന്തമാക്കിയ താരമായ ലയണൽ മെസി ഏഴു തവണയാണ് പുരസ്‌കാരങ്ങൾ സ്വന്തം പേരിലാക്കിയത്. ഈ വർഷം ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ അത് സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നതും ലയണൽ മെസി തന്നെയാണ്. ഈ സീസണിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരം ഖത്തർ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയതുമാണ് പുരസ്‌കാരത്തിനു സാധ്യത നൽകുന്നത്.

എന്നാൽ ലയണൽ മെസി ഈ വർഷം ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കില്ല എന്നാണു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വെയ്ൻ റൂണി പറയുന്നത്. തനിക്കൊപ്പം കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ തഴഞ്ഞ് എന്നും ലയണൽ മെസിയെ മികച്ച താരമായി റൂണി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലാൻഡിന്റെ ഉജ്ജ്വല ഫോമാണ് ലയണൽ മെസിയുടെ ബാലൺ ഡി ഓർ സാധ്യതയെ ദുർബലപ്പെടുത്തുകയെന്ന് റൂണി പറയുന്നു.

“ബാലൺ ഡി ഓർ നേടാൻ ആർക്കാണ് സാധ്യതയെന്ന് നിങ്ങൾ ഉറ്റു നോക്കുമ്പോൾ തന്നെ അതിലുണ്ടാവുക ഹാലാൻഡ്‌ ആയിരിക്കും. ഈ സീസണിന്റെ അവസാനം വരെ ഇപ്പോഴത്തെ ഫോം നിലനിർത്തിക്കൊണ്ടു പോയാൽ എന്തുകൊണ്ടു താരത്തിനതിനു കഴിയില്ല. 264 മത്സരങ്ങളിൽ നിന്നും 224 ഗോളുകളെന്ന റെക്കോർഡ് തന്റെ നിലവാരം ഒരിക്കലും താഴേക്ക് വീണു പോകാത്ത ഒരു കളിക്കാരനെ തന്നെയാണ് അടയാളപ്പെടുത്തുന്നത്.”

“നമ്മൾ ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസി എന്നിവരുടെ കാലഘട്ടം കണ്ടു കഴിഞ്ഞു. ഇപ്പോഴിത് ഹാലാൻഡിന്റെ സമയമാണ്. ഹാലാൻഡിന്റെയും എംബാപ്പയുടെയും കാലഘട്ടം. അതുപോലെ പ്രതിഭയുള്ള ഒരു താരം നിങ്ങൾക്ക് ചുറ്റുമുണ്ടെങ്കിൽ അത് ആസ്വദിക്കുക. ആ താരം ധരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്‌സിയാണെങ്കിലും അതു തന്നെ ചെയ്യുക.” റൂണി ടൈംസിനോട് സംശയിക്കുമ്പോൾ പറഞ്ഞു.

റൂണിയുടെ വാക്കുകൾ പോലെ മെസിയെ മറികടന്ന് ഹാലാൻഡ് ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയുണ്ട്. നിലവിൽ മൂന്നു കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തമാക്കാൻ കഴിയും. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നിവയാണത്. ഇവ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞാൽ എട്ടാം ബാലൺ ഡി ഓർ എന്ന മെസിയുടെ സ്വപ്‌നം ഹാലാൻഡ് തകർക്കാൻ തന്നെയാണ് സാധ്യത.

Rooney Names Player To Win 2023 Ballon Dor

Ballon D'orErling HaalandLionel MessiWayne Rooney
Comments (0)
Add Comment