ബ്രസീലിന്റെ മൈതാനത്ത് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയ അർജന്റീന ടീമിന്റെ ആരാധകരുടെ സന്തോഷത്തിനു കുറച്ചു നേരം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ സ്‌കലോണി പറഞ്ഞ വാക്കുകളാണ് അതിനു കാരണം. എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയമായെന്നും അർജന്റീനയെ പരിശീലിപ്പിക്കാൻ ഊർജ്ജസ്വലനായ ഒരു പരിശീലകൻ ആവശ്യമാണെന്നും സ്‌കലോണി പറഞ്ഞത് അദ്ദേഹം വിരമിക്കുന്ന സൂചനയാണ് നൽകുന്നത്.
അതിനു പുറമെ മത്സരത്തിന് ശേഷം അർജന്റീനയുടെ കോച്ചിങ് സ്റ്റാഫുകളോട് അവസാനത്തെ ചിത്രം എടുക്കാമെന്ന് പരിശീലകൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഈ റിപ്പോർട്ടുകൾ ശരി വെച്ച് മത്സരം കഴിഞ്ഞതിനു പിന്നാലെ തന്ന ഇൻസ്റ്റാഗ്രാമിൽ തന്റെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത സ്‌കലോണി ഈ ചിത്രം പോസ്റ്റ് ചെയ്‌തതോടെ എല്ലാവരുടെയും ആശങ്കകൾ വർധിച്ചിട്ടുണ്ട്.
🚨 Argentina coach Scaloni: “I have to think a lot about what to do with my future…”.
“This group demands you permanently, you have to have maximum energy”.
“It's not a goodbye but the bar is very high”.
“The team needs a coach who has all possible energy”, via @gastonedul. pic.twitter.com/iJLQsNgu8R
— Fabrizio Romano (@FabrizioRomano) November 22, 2023
ലയണൽ സ്‌കലോണി വിരമിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും അദ്ദേഹത്തിനു ചില അസ്വസ്ഥതകൾ ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ ടാപ്പിയയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെന്നും അതുകൊണ്ടുള്ള പ്രതിഷേധം എന്ന നിലക്കാകാം ഈ അഭിപ്രായം പറഞ്ഞതെന്നും അർജന്റീന ടീമിലെ പല താരങ്ങൾക്കും എന്തോ കാര്യം പരിശീലകനെ അലട്ടുന്നുണ്ടെന്ന് അറിയാമെന്നും സൂചനകളുണ്ട്.