കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ആരാധകരുടെ പ്രിയപ്പെട്ടവനാണ് മലയാളി താരമായ വിബിൻ മോഹനൻ. ഇവാൻ വുകോമനോവിച്ചിന് കീഴിൽ അരങ്ങേറ്റം കുറിച്ച താരം വളരെ വേഗത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പ്രധാനിയായി മാറി.
ഈ സീസണിന് മുന്നോടിയായി പരിക്കേറ്റ താരത്തിന് പ്രീ സീസണിലും ഡ്യൂറൻഡ് കപ്പിലുമൊന്നും പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ലീഗ് ആരംഭിച്ചപ്പോഴേക്കും തിരിച്ചെത്തിയിട്ടുണ്ട്. സീസണിന് മുന്നോടിയായി മത്സരങ്ങൾ കളിച്ചില്ലെങ്കിലും മികച്ച പ്രകടനമാണ് വിബിൻ മോഹനൻ നടത്തുന്നത്.
79.4% – @KeralaBlasters' Vibin Mohanan has a long pass accuracy rate of 79.4% in the ongoing @IndSuperLeague season, the highest by any Indian player and third highest overall (min. 20 long pass attempts) after Mourtada Fall (86.4%) and Hugo Boumous (85.7%). Adept. #ISL pic.twitter.com/UrxhobXOWP
— OptaJeev (@OptaJeev) October 8, 2024
കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ലോങ്ങ് പാസിംഗ് കൃത്യതയുള്ള താരങ്ങളെ ഒപ്റ്റജീവ വെളിപ്പെടുത്തിയപ്പോൾ അതിൽ വിബിൻ മോഹനനുമുണ്ട്. 79.4 ശതമാനം ലോങ്ങ് പാസിംഗ് കൃത്യതയുള്ള താരം ഇക്കാര്യത്തിൽ ഐഎസ്എല്ലിലെ ഇന്ത്യൻ താരങ്ങളിൽ ഒന്നാം സ്ഥാനത്താണ്.
ഐഎസ്എല്ലിലെ മുഴുവൻ താരങ്ങളെയും എടുത്തു നോക്കിയാൽ വിബിനു മുന്നിൽ രണ്ടു പേർ മാത്രമാണുള്ളത്. ഒഡിഷ എഫ്‌സിയുടെ വിദേശതാരങ്ങളായ മൗർത്താഡ ഫാൾ (86.4 ശതമാനം),ഹ്യൂഗോ ബൗമസ് (85.7) എന്നിവരാണ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ടീമിൽ നിന്നും സീനിയർ ടീമിലേക്ക് വന്ന വിബിൻ എത്ര പ്രതിഭയുള്ള താരമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മികച്ച പന്തടക്കവും പാസിംഗ് മികവും ഡിഫെൻസിവ് കഴിവുമുള്ള താരം ഇന്ത്യൻ ടീമിലേക്കെത്തുന്ന കാലവും വിദൂരമല്ല.