AIFF മേധാവിയുടെ ഭാര്യ നേതൃത്വം വഹിക്കുന്ന മോഹൻ ബഗാനെ സംരക്ഷിക്കുന്നു, ഇവാൻ പ്രതികരിച്ചാൽ വിലക്കും പിഴയും | AIFF
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിനിടെ റഫറി എടുത്ത തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് പ്രതികരിച്ച ഇവാൻ വുകോമനോവിച്ചിന് വിലക്കും പിഴയും നൽകിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സെർബിയൻ പരിശീലകന് ഒരു മത്സരത്തിൽ വിലക്കും 50000 രൂപ പിഴയും നൽകാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതി തീരുമാനമെടുത്തത്. റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ സീസണിൽ അതിന്റെ ഏറ്റവും വലിയ രൂപം […]