“ഓരോ ദിവസവും ഇന്ത്യ കൂടുതൽ മെച്ചപ്പെടുന്നു”- ഇന്ത്യൻ ഫുട്ബോളിന്റെ പുരോഗതിയെ പ്രശംസിച്ച് ഖത്തർ ക്യാപ്റ്റൻ | India
കുവൈറ്റിനെതിരെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ വിജയം നേടിയത് ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ആ വിജയം നൽകിയ പ്രചോദനവുമായി ഇന്ന് രാത്രി ഇന്ത്യൻ ടീം ഏഷ്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ ഖത്തറിനെതിരെ ഇറങ്ങുകയാണ്. ഒഡിഷയിലെ ഭുവനേശ്വറിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളിൽ വളരെ നിർണായകമായ ഒരു മത്സരമാണ്. കഴിഞ്ഞ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെ എട്ടു ഗോളുകൾ നേടി തോൽപ്പിച്ച ഖത്തർ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടേറിയ […]